College- News & Updates

Northern Block (Self Financing Division) inaugurated by Padma Shri M.A. Yusuff Ali

Clipboard04

Inaguration of  SF NBമനുഷ്യന് നേടാൻ കഴിയുന്ന ഏറ്റവും വലിയ സ്വത്ത് വിജ്ഞാനമാണെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ മാനേജിംഗ് ഡയറക്ടർ പത്മശ്രീ. എം.എ. യൂസുഫലി ചൂണ്ടിക്കാട്ടി. ഫാറൂഖ് കോളേജ് സെൽഫ് ഫൈനാൻസിംഗ് ഡിവിഷന് വേണ്ടി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Inaugural Function of Northern Block 23/08/2016

സത്യസന്ധതയും വിശ്വസ്തതയുമാണ് തന്റെ വിജയരഹസ്യമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ആത്മീയത മറന്നു കൊണ്ടുള്ള ഭൗതിക വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ഉത്ബോധനം പുതിയ തലമുറ മറക്കരുതെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. ഫാറൂഖ് കോളേജിന്റെ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ സി.പി. കുഞ്ഞിമുഹമ്മദ്, വൈസ്. പ്രസിഡണ്ട് കെ. കുഞ്ഞലവി, കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. കെ.എം. നസീർ എന്നിവർ പ്രസംഗിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി കെ.വി. കുഞ്ഞമ്മദ് കോയ സ്വാഗതവും മാനേജർ അഡ്വ. എം. മുഹമ്മദ് നന്ദിയും പറഞ്ഞു.

   Inaugural Function of Northern Block 23/08/2016