News

നാഷണൽ സർവീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഫാറൂഖ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ പങ്കാളിത്ത ഗ്രാമമായ ചുങ്കം ഗ്രാമത്തിൽ പരിസ്ഥിതി സാക്ഷരതാ ശിൽപശാല സംഘടിപ്പിച്ചു

പരിസ്ഥിതി സാക്ഷരതാ ശിൽപശാല സംഘടിപ്പിച്ചു
 
നാഷണൽ സർവീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഫാറൂഖ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ പങ്കാളിത്ത ഗ്രാമമായ ഫറോക്ക് നഗരസഭയിലെ ചുങ്കം ഗ്രാമത്തിൽ ഗ്രാമീണ ജനങ്ങൾക്കായി പരിസ്ഥിതി സാക്ഷരതാ ശില്പശാല സംഘടിപ്പിച്ചു.
 
ശില്പശാലയുടെ ഭാഗമായി ഗ്രാമത്തിലെ ജലസ്രോതസ്സുകളെ  സംബന്ധിച്ച് സർവേയും പഠനവും, പൊതു കിണറുകളുടെ സംരക്ഷണം, വീടുകളും കടകളും സന്ദർശിച്ചു ജലസംരക്ഷണ മാർഗങ്ങൾ, മഴവെള്ള സംഭരണം, വിനിയോഗരീതി തുടങ്ങിയവ സംബന്ധിച്ചുള്ള ബോധവൽക്കരണം, സർവ്വെയുടെ ക്രോഡീകരണം എന്നിവ ശിൽപ്പശാലയുടെ ഭാഗമായി  സംഘടിപ്പിച്ചു. ശില്പശാല നഗരസഭാ കൗൺസിലർ ശ്രീ. ആസിഫ് പുളിയാളി ഉദ്ഘാടനം ചെയ്തു.  അക്ഷരങ്ങളിലൊതുങ്ങുന്ന സാക്ഷരത മാത്രമല്ല സമൂഹത്തെ കുറിച്ചുള്ള സാക്ഷരത കൂടി നാം നേടേണ്ടി ഇരിക്കുന്നുവെന്നും, എൻ. എസ്.എസിന്റ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഖമറുദ്ദീൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ജലീൽ ജലവിനിയോഗ മാർഗ്ഗങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിൽ പ്രകാശ് കറുത്തേടത്ത്, എം ഗോപാലൻ, ജുനൈന കെ.കെ, ശിൽപ പി, സർവ്വേക്ക് അശ്വതി., മുഹമ്മദ് ബാസിൽ, അസ്മാബി, ഷഹ്ന ഷെറിൻ, രഹ്ന പി എന്നിവർ നേതൃത്വം നൽകി.