News

NSS, Farook College to Build Three Homes for The Poor

ഫാറൂഖ് കോളേജ് എൻ എസ്‌ എസ്‌ യൂണിറ്റുകൾ പങ്കാളിത്ത ഗ്രാമങ്ങളിലായി മൂന്നു വീടുകൾ നിർമിച്ചു നൽകാൻ എൻ എസ്‌ എസ്‌ ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ഫറോക് നഗരസഭയിൽ ചുങ്കം ഡിവിഷനിലെ നേന്ത്രവീട്ടിൽ സുബൈദ, രാമനാട്ടുകര നഗരസഭയിലെ ഇരുപതാം ഡിവിഷനിലെ ചെള്ളിപ്പാടൻ ബീഫാത്തിമ എന്നിവർക്ക് പുറമെ ഫാറൂഖ് കോളേജിലെ ഒരു സഹപാഠി എന്നിവർക്കാണ് എൻ എസ്‌ എസ്‌ വളണ്ടിയർമാർ  പങ്കാളിത്ത ഗ്രാമ വികസമാന സമിതി, വ്യാപാരികൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹായ സഹകരങ്ങളോടെ  ശ്രമദാനമായി വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം സ്നേഹഭാവനം എന്ന പദ്ധതിക്ക് കീഴിൽ ഫാറൂഖ് കോളേജ് എൻ എസ്‌ എസ്‌ യൂണിറ്റുകൾ പങ്കാളിത്ത ഗ്രാമങ്ങളിലായി രണ്ടു വീടുകൾ നിർമിച്ചു നൽകിയിരുന്നു. കോഴിക്കോട് സർവകലാശാലയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്സിറ്റി എൻ എസ്‌ എസ്‌ ഡിപ്പാർട്മെൻറ് പ്രഖ്യാപിച്ച അഭയം പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ വീട് നിർമ്മിക്കാനൊരുങ്ങുന്നത്. നേരത്തെ പങ്കാളിത്ത ഗ്രാമങ്ങളിൽ എൻ എസ്‌ എസ്‌ വളണ്ടിയർമാർ നടത്തിയ ആരോഗ്യ സർവ്വേ, പരിസ്ഥിതി സർവ്വേ എന്നിവയുടെ റിപ്പോർട്ട് കോളേജ് പ്രിൻസിപ്പാൾ വാർഡ് കൗൺസിലർമാർക് കൈമാറി. പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ കമറുദ്ധീൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. നഗര സഭാ കൗണ്സിലർമാരായ ആസിഫ് പുലിയാളി, വിനീത  കെ എം , പ്രോഗ്രാം ഓഫീസർ ഡോ. എം അബ്ദുൽ ജലീൽ, ഡോ. ടി. മുഹമ്മദലി, ഡോ. ടി. ആർ. ശോഭ, എസ്‌. എ. ബസ്സാം, എ . എം ഷാജി,പി.വി. അന്വര് ഷാഫി എന്നിവർ സംസാരിച്ചു.

Photo: ഫാറൂഖ് കോളേജ് എൻ എസ്‌ എസ്‌ വളണ്ടിയർമാർ പങ്കാളിത്ത ഗ്രാമങ്ങളിൽ നടത്തിയ ആരോഗ്യ സർവ്വേ, പരിസ്ഥിതി സർവ്വേ എന്നിവയുടെ റിപ്പോർട്ട് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ വാർഡ് കൗൺസിലർ ആസിഫ് പുലിയാളിക് കൈമാറുന്നു.