News

A FOSTALGIC Note from Dr Arshad 1987- 89 (PDC), BSc ( 89-91)

കോളേജ് ജീവിതത്തിന്റെ  ചിത്രങ്ങളുടെ താളുകളിൽ ഫോട്ടോ ഫ്ലാഷ് ബേക്ക് ചെയ്യുമ്പോൾ എന്നും ഏറ്റവും കൂടുതൽ പേജുകൾ ഫറൂക്കാബാദിന് തന്നെ. 30 പൈസക്ക് സി.ടി യും, ബസിലെ കമ്പി പിടിച്ചും സ്റ്റെപ്പിലും, ഡോറിലും തൂങ്ങി അടിവാരത്തെത്തുന്ന ബസിനെ അടി കൂടി രാജാസ് ഗെയ്റ്റ് കാണിച്ച് വിജയ ശ്രീലാളിതനായി ബാഗി പേൻറിന്റെ ഒരു പോക്കറ്റിൽ  മടക്കിയ നോട്ടബുക് തിരുകിയ ഇറക്കം. ഇന്നും ഓർമ്മയിൽ മായുന്നില്ല.

പഠിച്ചു ഉന്നതന്മാരായവർക്കും, ഒന്നുമാകാത്തവർക്കും ഫറൂക്ക് കോളേജ് സമ്മാനിച്ച ഈ ഗൃഹാതുരത്വം സമാന വീക്ഷണത്തിലുള്ളതാവും.......!!!

പഴമയുടെ സൂക്ഷ്മ ,സ്ഥൂല സർവ ഭാവങ്ങളും അതേപടി നിലനിർത്തിപ്പോന്ന് ആധുനിക നാഗരികതയെ പുൽകാൻ വെമ്പൽ കൊള്ളാതെ കോളേജിനെ നിലനിർത്തിയ അധികാരികളെ എത്ര പ്രശംസ നല്കണം' ???

പഴയ ക്ലാസ് മുറികൾ, ലൈബ്രറി 'ഇൻഡോർ സ്റ്റേഡിയം, ഓപ്പൺ തിയറ്റർ, ഫുട് ബോൾ ഗ്രൗണ്ട്, ടെന്നിസ് കോർട്ട് , അതിലുപരി കോളേജിന്റെ ഏത് ഉത്സവവും ചേക്കേറുന്ന ഓഡിറ്റോറിയവും പഴയ എല്ലാ ബ്ലോക്കുകളും അത് പോലെ നിലനിർത്തി ഒരു പൂർവ്വ വിദ്യാർത്ഥിയെ പരമാവധി വേദനിപ്പിക്കാനും, സന്തോഷിപ്പിക്കാനും പര്യാപ്തമാക്കി. കൂടെ കൈ പിടിച്ച പലരും കാലയവനികക്കുള്ളിലാണെന്ന ദു:ഖം ഇവിടെ വിസ്മരിക്കുന്നില്ല.

 എന്നാലും പെരുന്നാൾ പേലെ ഇനി ആ ശുഭദിനം  ഇൻ ശാ അല്ലാഹ്  നമുക്ക് വിരലിലെണ്ണാം

ഡോ. അർഷദ്  പി
1987-89 (PDC), 89-91 'BSC
Kondotty.