
ഫറോക്കിലെ പൗരപ്രമുഖനും,ഫാറൂഖ് ട്രൈനിംഗ് കോളേജ് മാനേജ്മെൻറ് കമ്മറ്റി അംഗവും, കരുവൻതിരുത്തി ബാഫഖി തങ്ങൾ യത്തീംഖാന കമ്മറ്റി ട്രഷററും, ഓർഫനേജ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറും, MSS സ്ഥാപക നേതാവുമായ അഡ്വ:വേങ്ങാട്ട് വീരാൻ ഹാജി മരണപ്പെട്ടു.ഭാര്യ കളത്തിങ്ങൽ മുന്നിലകം ഫാത്തിമ എന്ന ഇമ്മു.മക്കൾ ആസിഫ് ഹസ്സൻ, അഫ്സൽ ഇസ്മയിൽ (വിജു അസോസിയേറ്റ്സ്, ഫറോക്ക്), റസിയ, ആരിഫ, ജമീല, മൈമുന. മരുമക്കൾ - അബ്ദുൽ ജലീൽ പി.വി(ഒതായി, എടവണ്ണ),പരേതനായ അബദുൽ അസീസ്, സി.പി, ഹസ്സൻ എ.പി(എ ആർ നഗർ), അബ്ദുൽ മജീദ് ടി.കെ( നടക്കാവ്), സിറാജ് മേത്തർ(എറണാംകുളം), സെറിൻ എം (നല്ലളം) ഷാഹിന മറിയം യു(കണ്ണൂർ). സഹോദരങ്ങൾ വി.ഇസ്മയിൽ ഹാജി, ഫാത്തിമ, ആയിശാബി, ഇയ്യാത്തു, ഇത്തിക്കുട്ടി, മറിയം പരേതരായ വി.പക്കു ഹാജി, വി.മമ്മു ഹാജി, വി.അഹമ്മദ് കുട്ടി ഹാജി, ഇമ്പിച്ചാമിനബി. ഖബറടക്കം ഇന്ന്( 09-12-20) രാത്രി 8 മണിക്ക് പേട്ട ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.