News

AMUOSAK Organizes Programme to Observe Sir Syed Day on 19th October 2019

അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ, കേരള ( AMUOSAK) യുടെ ആഭിമുഖ്യത്തിൽ  സർവകലാശാലാ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സർ സയ്യിദ് അഹമദ് ഖാന്റെ സ്മരണാർത്ഥം ഒക്ടോബർ 19 ശനിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് കോഴിക്കോട് ഫാറൂഖ് കോളേജിൽ സംഘടിപ്പിക്കുന്ന സർ സയ്യിദ് ദിനാചരണ പരിപാടിയും പൂർവ്വ വിദ്യാർത്ഥി സംഗമവും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ സർ സയ്യിദ് അനുസ്മരണ പ്രഭാഷണം നിർവഹിക്കും.  അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.എസ്. റഷീദ് അധ്യക്ഷത വഹിക്കും. പൂർവ്വ വിദ്യാർത്ഥികളടക്കം രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ അറുനൂറോളം പേർ പങ്കെടുക്കും.