News

Arif Mohammad Khan (Governor Kerala) Inaugurates Sir Syed Day Commemoration Celebrations on 19th October 2019

സർ സയ്യിദ് ദിനാചരണം ഒക്. 19ന് കോഴിക്കോട് ഫാറൂഖ് കോളേജിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
 
 
അലിഗഡ് മുസ്ലിം സർവകലാശാലാ സ്ഥാപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സർ സയ്യിദ് അഹമദ് ഖാന്റെ ജീവിത സന്ദേശവും സംഭാവനകളും സ്മരിക്കുന്നതിനായി അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ, കേരള ( AMUOSAK) ഒക്ടോബർ 19ന് വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് ഫാറൂഖ് കോളേജിൽ സംഘടിപ്പിക്കുന്ന സർ സയ്യിദ് ദിനാചരണ പരിപാടിയും പൂർവ്വ വിദ്യാർത്ഥി സംഗമവും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. പി.കെ.അബ്ദുറബ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ സർ സയ്യിദ് എക്സ്റ്റൻഷൻ ലക്ചർ നിർവഹിക്കും. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ അറുനൂറോളം പേർ പങ്കെടുക്കുന്ന പൊതു പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 
 
പത്മശ്രീ ഡോ. കെ.കെ. മുഹമ്മദ് (ചെയർമാൻ) ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം. നസീർ (ചീഫ് കോഡിനേറ്റർ) എം. അയ്യൂബ് (ജനറൽ കൺവീനർ) എൻ. സി. അബ്ദുല്ലക്കോയ (കോഡിനേറ്റർ) ഡോ. ടി.പി. അഹമ്മദ് (പ്രോഗ്രാം കമ്മിറ്റി കൺവീനർ) ഡോ. ടി.പി.ഒ. നസ്റുദ്ദീൻ (റിസപ്ഷൻ കമ്മിറ്റി കൺവീനർ) ഡോ. എ പി. എം റഫീഖ് (റജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ) ഡോ. കെ.എം. അബ്ദുറഷീദ് (വോളണ്ടിയർ കമ്മിറ്റി കൺവീനർ) പ്രൊഫ. കമറുദ്ദീൻ പരപ്പിൽ (മീഡിയ & പബ്ലിസിറ്റി കമ്മിറ്റി കൺവീനർ). 
 
സംഘാടക സമിതി രൂപീകരണ യോഗം പത്മശ്രീ ഡോ. കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു.