News

ASSOCIATION OF RETIRED TEACHERS (ART) Organizes Prof. KA Jaleel Memorial Extension Lecture on 18 Feb 2020 – Sri NK Premachandran (Member of Parliament) Delivers Lecture on the Topic “Institutional Democracy – Challenges in India”

  
ART - Prof KA Jaleel Memorial Fourth Extension Lecture - 15 Feb 2020 (1)ART - Prof KA Jaleel Memorial Fourth Extension Lecture - 15 Feb 2020 (1)
 
ഇന്ത്യൻ പാർലമെന്റ്റി സമ്പ്രദായം നിലവിൽ വന്നതു ഭരണഘടനയുടെ മൂലൃത്തിന്റെ  അടിസ്ഥാനത്തിലാ 
ണ്‌. ഫെഡറൽ സമ്പ്രദായത്തിന്റെ അടിത്തറ ഇളക്കുന്ന നടപടികളാണ് ഇന്ന് രാജ്യം ഭരിക്കുന്ന ഭരണകൂടം ചെയ്യുന്നതു.  ഒരൊറ്റ രാഷ്ട്രം ഒരൊറ്റ നികുതി ഒരൊറ്റ രാഷ്ട്രം ഒരൊറ്റ ഭാഷ ഒരൊറ്റ രാഷ്ട്രം ഒരൊറ്റ മതം എന്ന മുദ്രാവാക്യങ്ങളിലൂടെ ഇൻഡ്യ യെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കങ്ങൾ ആണ്‌ പൗരത്വ ഭേദഗതി  നിയമത്തിലൂടെയും. ദേശീയ പൗരത്വ രജിസ്റ്ററിലൂടെയും ശ്രമിക്കുന്നതെന്നു ശ്രീ എൻ.കെ.പ്രേമചന്ദ്രൻ എം. പി വ്യക്തമാക്കി.  ഫാറൂഖ്‌ കോളേജ് റിട്ടയേർഡ് ടീച്ചേർസ് സംഘടന (ആർട്)  സംഘടിപ്പിച്ച പ്രൊഫ കെ.എ. ജലീൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹ൦.     
        
 മതിയായ പരിശോധന കൂടാതെ നിയമ നിർമാണം നടത്തുന്ന ഒരു ഭരണകൂടമാണ് ഇന്ന് നിലവിൽ ഉള്ളത്.  ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി കൊണ്ടാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്.  പൗരത്വം  അടക്കമുള്ള നിയമ ഭേദഗതികളിൽ കൂടി ഫെഡറൽ സമ്പ്രദായം താറുമാറാക്കി.  ആർട്ടിക്കിൾ 370 യുടെ നിരാകണം വഴി ഒരു സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരു൦ ജനങ്ങളും വെളിച്ചം കണ്ടിട്ട് മാസങ്ങളായി.  മുത്വലാക് ബില്ല്   നടപ്പിലാക്കുക വഴി ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിടുക എന്ന കുടിലതന്ത്ര൦ നടപ്പിലാകുന്നു.  ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 നൽകുന്ന 'നിയമത്തിനു മുന്നിൽ തുല്യത' എന്ന തത്വത്തെ ഹീനമായി ല൦ഘിക്കുകയാണ്  പൗരത്വ ബില്ലിലൂടെ നടപ്പിലാവുന്നത്. ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വതേയു൦   തകർക്കാൻ ആർക്കും സാധിക്കില്ല.  സഹസ്രാബ്ധങ്ങളുടെ പഴക്കമുള്ള ഒരു സംസ്‌കൃതിയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഇത് പകവതയോടെ സ൦രക്ഷിക്കൽ ആണ് ഈ കാലത്തു നമ്മുടെ ദൗത്യം.     
 
ചടങ്ങിൽ ആർട് പ്രസിഡ൯്  പ്രൊഫ. ടി സയ്ദ് അധ്യക്ഷത വഹിച്ചു. പ്രൊഫ കെ.എ ജലീൽ സാഹിബിന്റെ കുടുംബം സ്പോണ്സ൪ ചെയ്‌ത ബെസ്റ്റ് സ്റ്റുഡന്റ് അവാർഡും scholarship ഉം ചടങ്ങിൽ മുഖ്യാതിഥി വിതരണം ചെയ്തു.  കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം നസീർ അഭിസംബോധനം ചെയ്ത സദസ്സിനെ ആർട് സെക്രട്ടറി ഡോ.ടി.പി.ഒ. നസിറുദ്ധീൻ സ്വാഗതവും ടി. എ. നസീം ആശംസയും നേർന്നു. ബെസ്റ്റ് സ്റ്റുഡന്റ് അവാർഡിന് അർഹയായ മൂന്നാം വർഷ ബി.എസ്. സി   വിദ്യാ൪ഥിനി അലീന റൈഹാനേയു൦ scholarship നേടിയ മറ്റു വിദ്യാ൪ഥിനികളെയും പ്രൊഫ എ ഷാജഹാൻ സദസ്സിനെ പരിപയപ്പെടുത്തുകയും ഡോ. കെ.എം. അബ്ദു൪ റഷീദ് കൃതഞത  പ്രകാശിപ്പിക്കുകയു൦ ചെയ്തു.
 
 
 
Attachments area