News

Call for Papers for International Seminar in connection with RUA Platinum Jubilee Celebrations 2017 on Cultural Exchange between India and Arab World throughout Ages on 22nd to 23rd November 2017

റൗളത്തുൽ ഉലൂം അസോസിയേഷൻ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി

അന്താരാഷ്ട്ര അറബിക് സെമിനാർ

 ഇൻഡോ-അറബ് സാംസ്കാരിക വിനിമയം കാലാന്തരങ്ങളിലൂടെ

Call for Papers

സാമൂഹിക പരിഷ്കരണത്തിലും വിദ്യാഭ്യാസ വിപ്ലവത്തിലും കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷന് ഏറെ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. കൈരളിക്ക് വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാൻ അബുസ്സബാഹ് അഹമ്മദലി 1942 ൽ 'അറിവിന്റെ പൂന്തോപ്പ്' ആയ റൗളത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. തുടർന്ന് 1948ൽ റൗളത്തുൽ ഉലൂം അസോസിയേഷന‍ു കീഴിൽ ഫാറൂഖ് കോളേജ്, 1954ൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, 1960ൽ ഫാറൂഖ് എ.എൽ.പി സ്കൂൾ, 1961ൽ ഫാറൂഖ് ട്രൈനിങ്ങ് കോളേജ്, 1991ൽ അൽ ഫാറൂഖ് റെസിഡെൻഷ്യൽ സീനിയർ സെക്കണ്ടറി സ്കൂൾ, അതേ വർഷം തന്നെ ഫാറൂഖ് എഡ്യൂക്കേഷൻ സെന്റർ, 2005ൽ ഫാറൂഖ് ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്, 2006ൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുടെയെല്ലാം മാതൃസഭയാണ് റൗളത്തുൽ ഉലൂം അസോസിയേഷൻ. ദക്ഷിണേന്ത്യയിലെ അലിഗഡ് എന്ന ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷ‍ാവർഷം ആയിരത്തോളം വരുന്ന തലമുറകൾക്ക് വിദ്യപകർന്ന് വരുന്നു. 

പ്ലാറ്റിനം ജൂബിലി റൗളത്തുൽ ഉലൂം അസോസിയേഷൻ ആഘോഷിക്കുന്ന ഈ വേളയിൽ റൗളത്തുൽ ഉലൂം അറബിക് കോളേജും ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗവും സംയുക്തമായി ഇൻഡോ-അറബ് സാംസ്കാരിക വിനിമയം കാലാന്തരങ്ങളിലൂടെ എന്ന തലക്കെട്ടിൽ അന്താരാഷ്ട്ര അറബിക് സെമിനാർ നടത്തുന്നു.

Call for Papers

നവംബർ 22, 23 ദിവസങ്ങളായി നടക്കുന്ന സെമിനാറിൽ ഇന്ത്യക്കകത്തും പുറത്തും വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചു വരുന്ന വിചക്ഷണരും എഴുത്തുകാരും അറബ് അബാസിഡർമാരും പങ്കെടുക്കും.

സെമിനാറിൽ പങ്കെടുക്കാനും പ്രബന്ധങ്ങൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർ www.farookcollege.ac.in, www.ruacollege.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.

Call for Papers

സാംസ്കാരിക വൈജ്ഞാനിക വിനിമയത്തിൽ ഇൻഡോ അറബ് ബന്ധങ്ങൾക്ക് കാലങ്ങളുടെ ചരിത്രമാണുള്ളതെന്നും നവംബർ 22, 23 ദിവസങ്ങളായി നടക്കുന്ന "ഇൻഡോ-അറബ് സാംസ്കാരിക വിനിമയം കാലാന്തരങ്ങളിലൂടെ" എന്ന അറബിക് സെമിനാർ നാഗരികത, സാംസ്കാരികത, ഭാഷാ, സാഹിത്യം എന്നിവയുടെ ചർച്ചകൾക്കും ഗവേഷണങ്ങൾക്കും വേദിയായി മാറുമെന്ന് അന്താരാഷ്ട്ര അറബിക് സെമിനാർ സമിതി ചെയർമാൻ ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, കോർഡിനേറ്റർ ഡോ. യു .പി മുഹമ്മദ് ആബിദ് എന്നിവർ അറിയിച്ചു.

 

Contact: Dr. U.P. Muhammed Abid, Co-ordinator, Mob 9846532274, muhammedabid@farookcollege.ac.in