News

College Magazine – Maru (‘മറു’) – Released

 
അങ്ങനെ  പിറവിയെടുത്തിരിക്കുന്നു
 
Magazine 2018 - 19പരമ കാരുണ്ണികനായ പ്രപഞ്ചനാഥന് സ്തുതി.
 
എഡിറ്ററായി അവരോധിക്കപ്പട്ടതുമുതല്‍ എന്‍റെ ചിന്തകളുടെ ഗര്‍ഭപാത്രത്തിലങ്ങിനെ അള്ളിപ്പിടിച്ചുരുവം കൊണ്ട 'മറു' അതിന്‍റെ പൊക്കിള്‍ക്കൊടി ബന്ധം വിഛേദിച്ച് ഫറൂഖിയന്‍സിന്‍റെ മുന്നില്‍ മിഴിതുറന്നപ്പോള്‍ എന്‍റെ മിഴികളും മനസ്സും നിറഞ്ഞിരുന്നു. അതെ ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിനും ഫറുഖിയന്‍സിന്‍റെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനും വിരാമം കുറിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ അത്രമേല്‍ സന്തോഷിപ്പിച്ചിരിക്കണം. 
മാഗസിന്‍ എന്‍റെ ചിന്തകളില്‍ തപശ്ചര്യ ആരംഭിക്കുന്നതിന് മുന്‍പേ 'മറു' എന്ന പേര് ഉമ്മ നിര്‍ദ്ദേശിച്ചിരുന്നു. 
 
Magazine 2018 - 19 (2)മാഗസിനിലേക്ക് കൃതികള്‍ തന്ന നല്ലവരായ സുഹൃത്തുക്കള്‍. രാവുപുലരുന്നത് വരേയും എന്‍റെ മാഗസിനെ മികവുറ്റതാക്കാന്‍ എത്രയോ രാവുകളില്‍ എനിക്കൊപ്പം ഉറക്കൊഴിഞ്ഞ ഡിസൈനര്‍ മാഹിന്‍ക്ക. മാഗസിനിലേക്ക് ചിത്രങ്ങള്‍ വരച്ച് തന്ന പ്രിയപ്പെട്ടവര്‍. മാഗസിന്‍റെ ഓരോ  പ്രവര്‍ത്തനവും വിളിച്ചന്വേഷിച്ച്കൊണ്ടേയിരുന്ന പ്രിന്‍സിപ്പാള്‍ കെ.എം നസീര്‍ സര്‍. ഓരോ ആവശ്യം പറഞ്ഞ് ചെല്ലുമ്പോഴും മുഖം കറുപ്പിക്കാതിരുന്ന ഓഫീസ് സ്റ്റാഫ്. മാഗസിന്‍റെ ഓരോ വളര്‍ച്ചയിലും സുസൂഷ്മം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ മന്‍‍സൂര്‍ സര്‍ എനിക്ക് പകര്‍ന്ന് തന്ന ആത്മവിശ്വാസവും ഊര്‍ജ്ജവും ചെറുതല്ല. 
 
അക്ഷരങ്ങളെ വെട്ടിയൊതുക്കി സുന്ദരന്‍മാരാക്കിയ മന്‍സൂര്‍ സര്‍, ദിലാര മിസ്, സലിം സര്‍, ജബ്ബാര്‍ സര്‍, അബ്ബാസ് സര്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണ്.
വാക്കുകളെ താളം തെറ്റാതെ അച്ചടക്കമുള്ളവരാക്കാന്‍ പെടാപ്പാട് പെട്ട ഹാരിസ്, ഷമീന ഷിറിന്‍, ഹിഷാം, മുഹ്സിന, നിംഷിദ, ഹാഷിം. കെ.പി എന്നിവരോടുള്ള സ്നേഹം ഏത് വാക്കുകളിലാണ് ഞാന്‍ വിവരിക്കുക.
 
സാമ്പത്തികമായും ആശ്വാസ വാക്കുകള്‍കൊണ്ടും സാന്ത്വനിപ്പിച്ചവര്‍ മുഹൈമിന്‍, അഫ്രിന്‍, മിന ഫര്‍സാന, ഫിദ യൂസഫ്, അന്‍ഫസ് തുടങ്ങി ഒന്നും ആഗ്രഹിക്കാതെ മാഗസിന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട എത്രയെത്ര സ്നേഹത്തിന്‍റെ മുഖങ്ങള്‍...
അവസാനം 'മറു'വിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാനെത്തിയ, സദസ്സിനെ പ്രൗഢഗംഭീരമാക്കിയ
 
പ്രിയപ്പെട്ട ഫറൂഖിയന്‍സ്, യൂണിയന്‍ മെംബേര്‍സ്, കുടുംബാഗങ്ങള്‍, മലയാളം ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രിയപ്പെട്ട ടീച്ചേര്‍സ്, സദസിനെ ഗസലുകൊണ്ട് സംഗീത സാന്ദ്രമാക്കിയ മെഹ്ഫിലെ സമാന്‍ അങ്ങിനെ, പറഞ്ഞതും, വിട്ടുപോയതുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി പറയാതെ എങ്ങനെയാണെന്‍റെ 'മറു' വിന്‍റെ പിറവി പൂര്‍ണ്ണമാവുന്നത്.
 
ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി. തന്ന പിന്തുണയ്ക്ക്, സ്നേഹത്തിന്, പ്രത്സാഹനത്തിന്, കരുതലിന് നന്ദി ഫറൂഖിയന്‍സ്... നന്ദി.
 
 
മുഹമ്മദ് ബാസില്‍ ഒ.പി
(സ്റ്റുഡന്‍റ് എഡിറ്റര്‍)