News

Dr Sasidharan (Retired Professor, Medical College, Calicut) Launches Covid Task Force Formed to Address Emergency Needs of Covid Victims

Assignment Posted for today's session (24/05/21, 10:30 - 11:30AM)കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫാറൂഖ് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംയുക്ത സഹകരണ ത്തോടെ കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നു.
 
ഫാറൂഖ് കോളേജ് പെയിൻ  ആൻഡ് പാലിയേറ്റീവ് യൂണിറ്റ്', എൻ.എസ്‌. എസ്, എൻ സി സി യൂണിറ്റുകൾ, മനഃശാസ്ത്ര വിഭാഗം എന്നിവ ടാസ്ക് ഫോഴ്സുമായി ചേർന്ന് പ്രവർത്തിക്കും.
 
അഞ്ചു പ്രത്യേക ടീമുകളായിരിക്കും ടാസ്ക് ഫോഴ്സിൻ്റെ പ്രവർത്തനങ്ങളെ   ഏകോപിപ്പിക്കുന്നത്.
 
Team 1:
കോവിഡ് പോസിറ്റീവ് / ക്വാറന്റൈൻ ആയി വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം/മരുന്ന്  എന്നിവ എത്തിച്ച് നല്കുന്ന സംവിധാനങ്ങളെ ഏകോപിപ്പിക്കും.
 
Team 2:
രോഗികൾക്കുള്ള മെഡിക്കൽ കെയർ / ഓൺലൈൻ കൺസൾട്ടേഷൻ
ജില്ലയിലെ വിദഗ്ദ ഡോക്ടർമാരുടെ  ഒരു പാനൽ  തയ്യാറാക്കിയിട്ടുണ്ട്, ആവശ്യക്കാർക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്താം.
 
Team 3:
രോഗ വ്യാപനം മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ടെലി കൗൺസലിംഗ് സേവനങ്ങൾ  ലഭ്യമാക്കുന്നു.
കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റ് ഇതിനു നേതൃത്വം നൽകുന്നു.
 
Team 4:
ഗുരുതരാവസ്ഥയിൽ ഉള്ള രോഗികൾക്കുള്ള ആംബുലൻസ് / ഓക്സിജൻ സർവീസ് എന്നിവയ്ക്കു വേണ്ട സഹായം നൽകുന്നു.
 
Team 5:
കോവിഡ് റിപ്പോർട്ട് ചെയ്ത വീടുകളുടെ അണു നശീകരണ പ്രവർത്തനങ്ങൾ. മരണനാന്തര സംസ്കരണ പ്രവർത്തനങ്ങൾക്ക് ഇതര സന്നദ്ധ സംഘങ്ങളുമായി ചേർന്ന് ആവശ്യമുള്ളവർക്ക് സേവന നിർദ്ദേശങ്ങൾ നൽകുന്നു.
 
ടാസ്ക് ഫോഴ്സിൻ്റെ ഈ പ്രവർത്തനങ്ങളോട് സഹകരിച്ച് - പ്രവർത്തിക്കണമെന്ന്  സേവന സന്നദ്ധരായ എല്ലാ വിദ്യാർത്ഥികളോടും
അദ്ധ്യാപകരോടും ഇതര ജീവനക്കാരോടും പാലിയേറ്റീവ് പ്രവർത്തകരോടും, നാട്ടുകാരോടും 
വിനയപൂർവം അഭ്യർത്ഥിക്കുന്നു.
 
ഡോ. പി. അബദുൽ ഗഫൂർ
കൺവീനർ 
കോവിഡ് ടാസ്ക് ഫോഴ്സ്, ഫാറൂഖ് കോളേജ്
(9447635613)
 
Help Desk:-
Arpitha: 80782 24680
Akshay: 8547304898
Safa     : 9946662410
 
Counselling:-
Lumna : 7593924472
Noora  : 75919 44619