News

Department of Arabic in Association with Dar Al Yasmeen Publishing and Distribution, UAE & Ansar Arabic College, Valavannur Organize International Workshop on “Reading Arabic Language Literature – A Functional Approach” From 23rd to 27th Sept 2019

 
Department of Arabic  Dar Al Yasmeen UAE and Ansar Arabic College Organize International Workshop on Reading Arabic Language Literature - From 23rd to 27th Sept 2019ഫാറൂഖ് കോളേജ് അറബി ഗവേഷണ വകുപ്പും വളവന്നൂർ അൻസാർ അറബിക് കോളേജും യു.എ. ഇ ദാറുൽ ജാസ്മിൻ പ്രസാധകരുമായി സഹകരിച്ച് നടത്തുന്ന അന്താരാഷ്ട്ര അറബി ശില്പശാല സപ്തംബർ 23ന് ആരംഭിക്കും. ഒന്നാം ഘട്ടത്തിന്റെ ഉത്ഘാടനം ഫാറൂഖ് കോളേജിൽ പി.വി. അബ്ദുൽ വഹാബ് എം.പിയും രണ്ടാം ഘട്ടത്തിന്റെ ഉത്ഘാടനം വളവന്നൂർ അൻസാർ അറബിക് കോളേജിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യും നിർവഹിക്കും. അറബി ഭാഷ, സാഹിത്യ വായന എന്ന ശീർഷകത്തിൽ 2019 സെപ്റ്റംബർ 23, 24, 27ന് ഫാറൂഖ് കോളേജിലും 25, 26ന് വളവന്നൂർ അൻസാർ അറബിക് കോളേജിലും നടക്കുന്ന ശില്പശാലക്ക്  ഡോ. മറിയം ഹസ്സൻ അലി ഇബ്രാഹിം അൽ ശിനാസി (യുണൈറ്റഡ് അറബ് എമിറേറ്റ്സ്), ഡോ. അലി കയാദ് അൽ മസൂദി (കുവൈറ്റ്), ഡോ. അലി മുബാറക് അലി അൽ‌ലൂഷി (യുണൈറ്റഡ് അറബ് എമിറേറ്റ്സ്), ഡോ.കുൽസും അബ്ദുല്ല സലീം (യുണൈറ്റഡ് അറബ് എമിറേറ്റ്സ്), ഡോ. സെയ്ഫ് റാഷിദ് മത്വർ അൽജബെരി സലീം (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) ഡോ. അബ്ദുല്ല നാസർ സുൽത്താൻ അൽ ആമിരി (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) നേതൃത്വം നൽകും.