News

Department of Arabic Organizes Arabic Literary Competitions – Musabaqa 2019

അറബി ഭാഷാ-സാഹിത്യമത്സരങ്ങൾ ഫാറൂഖ് കോളേജിൽ
 
musabaqa2019 Page 1ഫാറൂഖ് കോളേജ്  അറബിഗവേഷണ വിഭാഗം കുവൈത്ത് സാഹിത്യകാരി ഡോ. സുആദ് സ്വബാഹ് പുരസ്കാരങ്ങൾക്കായി അറബി ഭാഷാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അറബി കവിത, അറബി പ്രസംഗം, ബിരുദാനന്തര അറബിക് ഗവേഷണപ്രബന്ധം തുടങ്ങി മത്സരയിനങ്ങളിൽ യഥാക്രമം ഒന്നാം സ്ഥാനത്തിന് 25000 രൂപ, രണ്ടാം സ്ഥാനത്തിന് 15000 രൂപ, മൂന്നാം സ്ഥാനത്തിന് 10000 രൂപ* ലഭിക്കുന്നതാണ്.
 
ബിരുദാനന്തര അറബിക് ഗവേഷണപ്രബന്ധം
 
കേരളത്തിലെ അംഗീകൃത കോളേജ്/പഠന വകുപ്പിലെ എം.എ അറബിക് വിദ്യാർത്ഥികൾ വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ജൂൺ പത്തിന് മുമ്പായി സമർപ്പിക്കുന്ന പ്രബന്ധങ്ങളാണ് മത്സരത്തിൽ പരിഗണിക്കപ്പെടുക. ഒരു സ്ഥാപനത്തിൽ നിന്ന് പരമാവധി രണ്ട് പ്രബന്ധങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. 
 
musabaqa2019 Page 2അറബി കവിത
ഏപ്രിൽ ഒന്നിന് മുമ്പായി സംക്ഷിപ്ത വ്യക്തിവിവരണത്തോടൊപ്പം "പ്രകൃതിദുരന്തങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി ഏപ്രിൽ ഒന്നിന് മുമ്പ് സ്വീകരിക്കുന്ന കവിതകളാണ് മത്സരത്തിൽ പരിഗണിക്കുക. പതിനെട്ട് വയസ്സിന് മുകളിലുള്ള കേരളീയർക്ക് അറബി കവിത മത്സരത്തിൽ പങ്കെടുക്കാം. 
 
അറബി പ്രസംഗം
സംക്ഷിപ്ത വ്യക്തിവിവരണത്തോടൊപ്പം ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം. എലിമിനേഷൻ, ഫൈനൽ എന്നിങ്ങനെ രണ്ട് റൗണ്ടുകളുണ്ടാകും. വിജയികൾക്ക് ക്യാഷ് പ്രൈസിനോടൊപ്പം സാക്ഷ്യപത്രവും മെമന്റേയും നൽകുന്നതാണ്. വിശദമായ വിവരങ്ങൾക്കായി 9446729866, 9747395076 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മത്സരവിവരങ്ങൾ വെബ്സൈറ്റിലും ലഭ്യമാണ്.
 
പ്രസ്ഫോറം, അറബിക് FC