News

Department of Malayalam and Abussabah Library Readers Forum Organize Basheer Memorial Lecture

സ്വാതന്ത്ര്യം നേടിയെന്ന് ഊറ്റം കൊള്ളാനല്ലാതെ അനുഭവിക്കാൻ ഭാഗ്യമില്ലാതായി പോയവരായി നമ്മൾ: കല്പറ്റ നാരായണൻ
 
സ്വാതന്ത്ര്യം നേടിയെന്ന് ഊറ്റം കൊള്ളാനല്ലാതെ അനുഭവിക്കാൻ ഭാഗ്യമില്ലാതായി പോയവരാണ് നമ്മളെന്നും ഇത്തരം സന്ദേഹം കഥാപാത്രങ്ങളിലൂടെ പ്രകാശിപ്പിക്കാൻ സാധിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്നും
കല്പറ്റ നാരായണൻ. ഫാറൂഖ് കോളേജ് മലയാള വിഭാഗവും അബു സ്വബാഹ് ലൈബ്രറി റീഡേഴ്സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച ബഷീർ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സർവ്വകലാശാലാ ബഷീർ ചെയർ ഡയറക്ടർ ഡോ. പി.കെ പോക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. കെ.എം നസീറും ഡോ. അസീസ് തരുവണയും ചേർന്ന് എഡിറ്റ് ചെയ്ത 'ബഷീർ പഠനങ്ങൾ' എന്ന പുസ്തകം സയ്യിദ് ആബിദ് ഹുസൈൻ എം.എൽ.എക്ക് കൈമാറി ഡോ. പി. കെ. പോക്കർ പ്രകാശനം ചെയ്തു. വായനാമൃതം വായനാ മത്സര വിജയി ടി.ജി.ലിജിമോൾക്കും 'കഥായാനം' കഥാവതരണ മത്സര വിജയി വി. നദ അഫ്നാൻക്കും ഉള്ള ഉപഹാരങ്ങൾ കല്പറ്റ നാരായണൻ വിതരണം ചെയ്തു. ഡോ. അസീസ് തരുവണ അധ്യക്ഷത വഹിച്ചു. റീഡേഴ്സ് ഫോറം കോർഡിനേറ്റർ കമറുദ്ദീൻ പരപ്പിൽ സ്വാഗതവും കോളേജ് ലൈബ്രേറിയൻ ഡോ. വി. മൻസൂർ ബാബു നന്ദിയും ബാബു നന്ദിയും പറഞ്ഞു.