News

Department of Malayalam and Regional Center, Kerala Bhasha Institute Organize Seminar on ഇന്ദുലേഖ ഒരു പുനർവായന

ഐക്യകേരളം ഭാവന ചെയ്ത ആദ്യനോവൽ ഇന്ദുലേഖ: പി.കെ.രാജശേഖരൻ

 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ഐക്യകേരളം ഭാവന ചെയ്ത ആദ്യനോവലായി ഇന്ദുലേഖയെ അടയാളപ്പെടുത്തണമെന്ന് എഴുത്തുകാരനും വിമർശകനുമായ ഡോ.പി.കെ. രാജശേഖരൻ പറഞ്ഞു. പല പ്രസാധകരും സൗകര്യത്തിനു വേണ്ടി വിട്ടു കളഞ്ഞ ഭാഗങ്ങൾ നോവലിനെത്തന്നെ തെറ്റിദ്ധരിക്കാനിടയായെന്നും വീണ്ടെടുക്കപ്പെട്ട ഭാഷ്യം കൂടുതൽ വായനാസാധ്യതയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശികകേന്ദ്രവും ഫാറൂഖ് കോളേജ് മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച 'ഇന്ദുലേഖ ഒരു പുനർവായന ' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ അധ്യക്ഷനായിരുന്നു.ഡോ. അസീസ് തരുവണ, കമറുദ്ദീൻ പരപ്പിൽ, എൻ.ജയകൃഷണൻ, എം.പി. ബീന മൻസൂറലി.ടി. ഡോ.വി.ഹിക്മത്തുല്ല എന്നിവർ സംസാരിച്ചു.