News

Department of Malayalam, Kerala Federation of the Blind Youth Forum and Fiction Symphony Presents ഷെർലക്ക് (എം.ടി.വാസുദേവൻ നായരുടെ വിഖ്യാത കഥയുടെ ശബ്ദാവിഷ്ക്കാരം)

ഫാറൂഖ് കോളേജ് മലയാള വിഭാഗം, കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് യൂത്ത് ഫോറം, ഫിക്ഷൻ സിംഫണി എന്നിവർ ചേർന്നൊരുക്കുന്ന ഷെർലക്ക് (എം.ടി.വാസുദേവൻ നായരുടെ വിഖ്യാത കഥയുടെ ശബ്ദാവിഷ്ക്കാരം).

 

Department of Malayalam - Sherleck - 2 July 2018(2)വിസിൽ സിംഫണി യുടെ ബാനറിൽ ഫിക്ഷൻ സിംഫണി നിർമ്മിച്ച എം.ടി.വാസുദേവൻ നായരുടെ വിഖ്യാത ചെറു കഥയായ ഷെർലക്കിന്റെ ശബ്ദാവിഷ്ക്കാരത്തിന്റെ  പ്രകാശനം ഫാറൂഖ് കോളേജ് മലയാള വിഭാഗത്തീന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ  ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിർവ്വഹിച്ചു. അന്ധവിദ്യാർത്ഥികൾക്കും മറ്റും ഹൃദ്യമായി ആസ്വദിക്കാവുന്ന വിധത്തിലാണ് ശബ്ദാവിഷ്ക്കാരം നിർവ്വഹിച്ചിരിക്കുന്നത്.


Department of Malayalam - Sherleck - 2 July 2018(3)ചടങ്ങിൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു.സാമൂഹിക പ്രവർത്തകൻ  ബലറാം സ്വാമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിസിൽ ഗായകൻ പ്രസാദ് നെല്ലിയാമ്പതി, പ്രമുഖ നാടകനടിയും ഡബ്ബിംഗ് സുജിത ശങ്കരത്ത്, ചിത്രകാരൻ ഷാഫി സ്ട്രോക്ക്, സിനിമ നടൻ ഹബീബ് ഖാൻ, മലയാള വിഭാഗം മേധാവി ഡോ.അസീസ് തരുവണ, കമറുദ്ദീൻ പരപ്പിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രസാദ് നെല്ലിയാമ്പതി വിസിൽ ഗാനമാലപിച്ചു.  ടി. മൻസൂറലി സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ സി.ഹബീബ് നന്ദിയും പറഞ്ഞു.