News

Department of Malayalam Organizes കബേലിയ Folkdance on 28 June 2018

ഫാറൂഖ്‌ കോളേജ് മലയാള വിഭാഗം ഫോക്ലോര്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്പിക് മാകോയുടെ സഹകരണത്തോടെ രാജസ്ഥാനി നാടോടിപ്പാട്ടും കൽബീലിയ നൃത്തവും സാംസ്കാരിക സംവാദവും സംഘടിപ്പിച്ചു. ഏഴിലേറെ കുടങ്ങള്‍ തലയില്‍ ഏറ്റിയുള്ള ചടുലമായ ഭവായി നൃത്തവും സര്‍പ്പ ചലനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കൽബീലിയ നൃത്തവും പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ചു. ഈശ്വര ഭക്തി നിറഞ്ഞതും സാമൂഹിക പ്രശ്‌നങ്ങള്‍ ഉള്ളടക്കം ചെയ്യപ്പെട്ടതുമായ നാടൻ പാട്ടുകളും തൻമയത്വത്തോടെ നാടോടികള്‍ ആലപിച്ചത് നേരിട്ട് ആസ്വദിക്കാന്‍ സദസ്സിനായി. രാജസ്ഥാനിലെ കൽബീലിയ കലാകാരന്മാര്‍ അണിനിരന്ന പരിപാടിയില്‍  സാംസ്കാരിക സംവാദത്തിനും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ എം നസീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അസീസ് തരുവണ അധ്യക്ഷത വഹിച്ചു. കമറുദ്ദീന്‍ പരപ്പില്‍, ഉണ്ണി വാര്യര്‍, സുറുംനാഥ് കൽബീലിയ, മന്‍സൂര്‍ അലി ടി, ഡോ. ലക്ഷ്മി പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഡോ. ഹിക്മത്തുല്ലാഹ് സ്വാഗതവും ഏ. ജി. ഷീന നന്ദിയും പറഞ്ഞു.