News

Department of Multimedia Students Bag Overall Championship at Splendore 2017 (National Media Fest) conducted by Rajagiri College of Social Sciences,Ernakulam

BA Multimedia - Overall Champions - Splendoure 2k17 - Sept 2017(1)എറണാകുളം രാജഗിരി കോളേജിൽ ഫാറൂഖാബാദിന്റെ പൊൻകൊടി നാട്ടി ഫാറൂഖാബാദ് മൾട്ടിമീഡിയ വിഭാഗം വിദ്യാർഥികളും അദ്ധ്യാപകരും ചരിത്രമെഴുതി..

 

 

 

 

 

 


കേരളത്തിനകത്തും പുറത്തുമുള്ള 30 ഓളം കോളേജുകളിലെ 300 ഓളം വിദ്യാർഥി വിദ്യാർഥിനികൾ പങ്കെടുത്ത SPLENDORE 2017 ഫെസ്റ്റിലാണ് ഫാറൂഖാബാദിലെ മൾട്ടിമീഡിയ കുട്ടികൾ ഓവറോൾ പട്ടം പൊരുതി നേടിയത്..


143 പോയിന്റുകളോടെ ഫാറൂഖ് കോളേജ് ഒന്നാം സ്ഥാനം നേടിയപ്പോൾ 60 പോയിന്റുകളോടെ സേക്രട് ഹാർട്ട് കോളേജ് തേവര രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിവിധ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി 16,000 രൂപയുടെ ക്യാഷ് പ്രൈസും ഫാറൂഖ് കോളേജിന് ലഭിച്ചു. മൾട്ടിമീഡിയ അദ്ധ്യാപകരായ മുസമ്മിൽ ടി.പി, ജിനിഷ മണിയേരി, മൾട്ടിമീഡിയ അസോസിയേഷൻ സെക്രട്ടറി ആര്യ പി.ജി. എന്നിവരുടെ നേത്രത്വത്തില് 12 ആണ്കുട്ടികളും 9 പെണ്കുട്ടികളുമടക്കം 21 കുട്ടികളാണ് ഫാറൂഖ് കോളേജിനു വേണ്ടി മത്സരങ്ങളില് അണിനിരന്നത്.