News

Dr Abussamad Samadani Inaugurates Farook College Arabic & Islamic History Old Students’Association (FAIOSA) on 5th Aug 2017

 

മലബാറിന്റെ പുരോഗതിയിൽ ഫാറൂഖ് കോളേജിന്റെ പങ്ക് അജയ്യം: എം.പി അബ്ദുസ്സമദ് സമദാനി     

മലബാറിന്റെ സാമുഹിക സാംസ്കാരിക  പുരോഗതിയിൽ ഫാറൂഖ് കോളേജിന്റെ പങ്ക് അജയ്യമാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് അറബിക് & ഇസ്ലാമിക് ഹിസ്റ്ററി  പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ FAIOSA (Farook College Arabic&Islamic History Old Students'Association) യുടെ ഉത്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ് ദേഹം.  പുതുതലമുറ ചരിത്രത്തിൽ നിന്ന് പാഠം ഉൾകൊള്ളണമെന്നും ചരിത്രത്തിന്റെ കാലികവായന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


യു.ജി.സി ധനസഹായത്തോടെ ബിരുദതലത്തിലുള്ള അന്ധവിദ്യാർത്ഥികൾക്കായി ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കിയ ഓഡിയോ സ്റ്റഡീമെറ്റീരിയലിന്റെ പ്രകാശനകർമ്മവും അദ്ദേഹം നിർവഹിച്ചു.  പ്രൊഫ. എം. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. മുഹമദ് ഹസൻ,ഡോ. കെ.എം മുഹമ്മദ്, ഡോ. ഇസ്മാഈൽ ലബ്ബ, ഡോ. വീരാൻ മൊയ്തീൻ,  പ്രൊഫ. എം.എ. ഫരീദ്, പ്രൊഫ.കെ.ടി. ഹംസ, ഡോ. എൻ. അബ്ദുൽ ജബ്ബാർ, ഡോ. സി.പി. അബൂബക്കർ, ഡോ. ടി.എ.മുഹമ്മദ്, ഡോ. അലി നൗഫൽ, പ്രൊഫ. എ.പി. മൈമൂന, ഡോ. കെ.പി. അബ്ബാസ് സംസാരിച്ചു. ഡോ. ഇ.കെ. സാജിദ് സ്വാഗതവും ഡോ.യു.പി.മുഹമ്മദ് ആബിദ് നന്ദിയും പറഞ്ഞു.