News

Dr Kabeer (Head, Department of Computer Science) and Ms Mina Farsana (Students’ Union Chairperson 2017 – 18) Launch the Android Application and Blog for Malayalam Association on 12 Feb 2018

ഫാറൂഖ് കോളേജ് മലയാളം അസോസിയേഷന്‍റെ അന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍, ബ്ലോഗ് എന്നിവയുടെ ഉദ്ഘാടനം കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം തലവന്‍ വി.കബീറും ഫാറൂഖ് കോളേജ് ചെയര്‍ പേര്‍സണ്‍ മിന ഫര്‍സാനയും ചേര്‍ന്ന് നിര്‍വഹിച്ചു. മലയാളം പോലെ ഒരു ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗത്തുനിന്നുമുള്ള ഇത്തരം ശ്രമങ്ങള്‍ ചെറുതായി കാണരുതെന്നും സങ്കേതികമേഖലയില്‍ മലയാളം ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ ഒരു വലിയ കാല്‍വെപ്പാണിതെന്നും തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു പരിപാടിയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മലയാളം അസോസിയേഷന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും മിന ഫര്‍സാനയും അഭിപ്രായപ്പെട്ടു. മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി നുഹ മറിയം പരിപാടിക്ക് സ്വഗത ഭാഷണം നടത്തി. ഡോ: അസീസ് തരുവണ അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീന്‍ പരപ്പില്‍, സ്റ്റുഡന്‍റ് എഡിറ്റര്‍ മുഹമ്മദ് ബാസില്‍, ഹാഷിം ഹാദിഖ്, കാവ്യ എന്നിവര്‍ സംസാരിച്ചു.
 
മലയാള വിഭാത്തെകുറിച്ചുള്ള വിവരങ്ങള്‍, അസോസിയേഷന്‍ പ്രോഗ്രാമുകളുടെ വാര്‍ത്തകള്‍, സ്റ്റഡി മെറ്റിരിയല്‍സ് തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാണ്.