News

Dr KM Mohammed (Alumnus and Former Faculty, Department of Arabic) Gifts Farook College with His Collection of Books as Teachers’ Day Gift to the College

അദ്ധ്യാപകദിനത്തിൽ ഫാറൂഖ് കോളേജിന് അക്ഷരമധുരം നൽകി ഡോ. കെ.എം.മുഹമ്മദ്


Dr KM Mohammed (Alumnus and Former Faculty, Department of Arabic) Gifts Farook College with His Collection of Books as Teachers' Day Gift to the College (1)അധ്യാപക ദിനത്തോടനുബന്ധിച്ച് ഫാറൂഖ് കോളേജ് അറബിവിഭാഗത്തിലെ പൂർവ്വവിദ്യാർത്ഥിയും പൂർവ്വഅധ്യാപകനും കോഴിക്കോട് സർവ്വകലാശാല അറബി വിഭാഗം മുൻ മേധാവിയുമായ ഡോ. കെ.എം. മുഹമ്മദ്‌ തന്റെ മാതൃസ്ഥാപനത്തിന് സമ്മാനിച്ചത് തന്റെ അക്ഷര സമ്പാദ്യത്തിന്റെ പാതി ശേഖരം. അറബി ഭാഷ, സാഹിത്യം, ചരിത്രം, സംസ്ക്കാരം, നാഗരികത, മാനവികത തുടങ്ങി തലങ്ങളിലുള്ള ഗ്രന്ഥങ്ങൾ, മാഗസിനുകൾ, റിസർച്ച് ജേർണലുകൾ അടങ്ങുന്ന തന്റെ വൈജ്ഞാനിക സമ്പത്തിലെ മികച്ച ഒരു ശേഖരമാണ് അദ്ദേഹം ഫാറൂഖ് കോളേജിന് കൈമാറിയത്.

 

 

Dr KM Mohammed (Alumnus and Former Faculty, Department of Arabic) Gifts Farook College with His Collection of Books as Teachers' Day Gift to the College (2)വെളിയംകോട് ഖാദിയാറാകത്ത് മാനാത്തുപറമ്പിൽ മുഹമ്മദ്  പ്രാഥമിക, സ്കൂൾ വിദ്യാഭ്യാസം സ്വദേശത്ത് നേടിയതിന് ശേഷം 1962 ൽ ഫാറൂഖ് കോളേജിൽ ചേർന്നു. 1963- 1966 കാലയളവിൽ അറബി ഭാഷയിൽ ബിരുദത്തിന് തെരഞ്ഞെടുത്തതും ഫാറൂഖ് കോളേജ് തന്നെയായിരുന്നു. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ 1968ൽ എം.എ അറബിക് പൂർത്തിയാക്കിയ അദ്ദേഹം അതേവർഷം തന്നെ ഫാറൂഖ് കോളേജിൽ അധ്യാപകനായി നിയമിതനായി. 1970 ൽ സർക്കാർ സർവീസിലേക്ക് നീങ്ങിയ അദ്ദേഹം ചിറ്റൂർ കോളേജ്, കോഴിക്കോട് മീഞ്ചന്ത കോളേജ്, ബ്രണ്ണൻ കോളേജ് എന്നി കോളേജുകളിൽ അധ്യാപകനായി. 1976 ൽ അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് "അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന" എന്ന വിഷയത്തിൽ പി.എച്ച്.ഡി നേടി.1978ൽ കോഴിക്കോട് സർവ്വകലാശാല അറബി വിഭാഗത്തിൽ അധ്യാപകനായി നിയമിതനായി. 1987 ൽ റിയാദ് കിംഗ്സുഊദ് യൂണിവേഴ്സിറ്റിയിൽ നിന്നും അനറബികൾക്കുള്ള അറബി പാഠ്യരീതിയിൽ കോഴ്സും (പോസ്റ്റ് ഡോക്ടറൽ സ്റ്റഡീസ്) പൂർത്തീകരിച്ചു. 1990 ൽ അറബി വിഭാഗത്തിൽ പ്രൊഫസറായ അദ്ദേഹം 1997-1999 കാലയളവിൽ ആസാം സെൻട്രൽ യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവനായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാല  സ്റ്റാഫ് അക്കാദമിക് കോളേജിൽ അധ്യാപകനായും ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Dr KM Mohammed (Alumnus and Former Faculty, Department of Arabic) Gifts Farook College with His Collection of Books as Teachers' Day Gift to the College (2)ആസാം സെൻട്രൽ യൂണിവേഴ്സിറ്റി, കോഴിക്കോട് സർവ്വകലാശാല എന്നിവയിൽ അറബി വിഭാഗത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായും ഗുഹവട്ടി, ഭാരതിയാർ, മഹാത്മ ഗാന്ധിജി, കേരള, കണ്ണൂർ സർവ്വകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറുമായിരുന്നു. 2003 ൽ
കോഴിക്കോട് സർവ്വകലാശാല അറബി വിഭാഗത്തിൽ വകുപ്പ് മേധാവിയായ അദ്ദേഹം മികച്ച അധ്യാപനജീവിതത്തിന് ശേഷം 2005ൽ വിരമിച്ചു. ഇതേ വർഷം അദ്ദേഹത്തെ തേടിയെത്തിയത് അറബി ഭാഷാ സേവനത്തിനായുള്ള രാഷ്ട്രപതി അവാർഡും, ബാംഗ്ലൂർ ഇന്ത്യൻ ഇന്റർനാഷ്ണൽ ഫ്രന്റ്ഷിപ്പ് സൊസൈറ്റിയുടെ വിജയശ്രീ അവാർഡും. അദ്ദേഹത്തിന് കീഴിൽ 9 പേർ ഗവേഷണം പൂർത്തീകരിച്ചു. 7 പേർ ഗവേഷണം പൂർത്തീകരിച്ചുവരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പഠനഗവേഷണതത്പരനായ അദ്ദേഹം ഫാറുഖ് അറബി ഗവേഷണം കഴിഞ്ഞ വർഷം നടത്തിയ അന്തർദേശീയ സെമിനാറിൽ പ്രബന്ധ അവതാരകനും ഫാറുഖ് അറബി ഗവേഷണം ഈ വർഷം നടത്തിയ അന്തർദേശീയ സെമിനാറിൽ പ്രഭാഷകനുമായിരുന്നു. അദ്ധ്യാപകദിനത്തിൽ ഡോ. കെ.എം. മുഹമ്മദ്

ഫാറൂഖ് കോളേജിന് നൽകിയ അക്ഷരമധുരം ഈ കലാലയം എന്നെന്നും സ്മരിക്കും എന്നതിൽ സംശയമില്ല. ഫാറൂഖ് കോളേജ് ലൈബ്രറി സയൻസ് മുൻ മേധാവി ഡോ. ടി.പി.ഒ നാസിറുദ്ധീൻ ഏറ്റ് വാങ്ങി. അറബി ഗവേഷണ വകുപ്പ് മേധാവ് ഡോ. അലി നൗഫൽ,  അദ്ധ്യാപകരായ ഡോ.യൂനുസ് സലിം, ഡോ. സാജിദ്, ഡോ. അബ്ദുൽ മജീദ്, സോ.യു.പി മുഹമ്മദ് ആബിദ്, ഡോ. സഗീറലി, ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു.

തയ്യാറാക്കിയത്:
ഡോ. യു .പി മുഹമ്മദ് ആബിദ്