News

Dr Mohamed Basheer, VC, University of Calicut Inaugurates International Seminar in connection with RUA Platinum Jubilee Celebrations 2017 on Cultural Exchange between India and Arab World throughout Ages on 22nd November 2017

ഇന്ത്യൻ സാഹിത്യം അറബിഭാഷയെ സമ്പന്നമാക്കി: അഷ്‌റഫ് അബുൽ  യസീദ്  (ഈജിപ്ത് )


RUA Platinum Jubilee - International Arabic Seminar Nov 2017 - Inuagral Pgm (3)ഇന്ത്യൻ നാഗരികതയും സാഹിത്യവും സംസ്കാരവും  അറബിഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അത് ഇരു രാജ്യങ്ങളേയും അവിടെങ്ങളിലെ ജനങ്ങളേയും സൗഹാർദ്ദമുള്ളവരാക്കി എന്നും പ്രസിദ്ധ പത്രപ്രവർത്തകനും സാഹിത്യകാരനുമായ അഷ്‌റഫ്  അബുൽ യസീദ് (ഈജിപ്ത്) പറഞ്ഞു. റൗളത്തുൽ ഉലൂംഅറബിക് കോളേജും ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗവും സംയുക്തമായി "ഇൻഡോ-അറബ്സാംസ്കാരിക വിനിമയം കാലാന്തരങ്ങളിലൂടെ" എന്ന തലക്കെട്ടിൽ നടത്തുന്ന അന്താരാഷ്ട്ര അറബിക് സെമിനാറിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ്‌ ബഷീർ സെമിനാർ ഉത്ഘാടനം ചെയ്തു. ഫാറൂഖ് റൗളത്തുൽ ഉലൂം അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് സെമിനാർ നടക്കുന്നത്. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബി റിസർച്ച് ജേർണൽ ജനാബ് പി.കെ അഹ്മദ്, പ്രസിദ്ധ അറബ് നോവൽ "കാമിലിയ" യുടെ മലയാള വിവർത്തനം ജനാബ് കെ.വി. കുഞ്ഞഹമദ്, ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗത്തിന്റെ അർദ്ധ വാർഷിക പത്രിക "ഒയാസിസ്'' ജനാബ് സി.പി കുഞ്ഞഹമ്മദ് സാഹിബ് എന്നിവർ പ്രകാശം പ്രകാശം ചെയ്തു. വിദേശ പ്രതിനിധികൾക്കുളള ഉപഹാരം എൻ. കെ. മുഹമ്മദലി, കെ. കുഞ്ഞലവി എന്നിവർ സമ്മാനിച്ചു.


കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി.ഇമ്പിച്ചി കോയ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, പ്രൊഫ.പി.മുഹമ്മദ്‌ കുട്ടശ്ശേരി, ജനാബ് അബ്ദുൽ ഹമീദ് മദനി, മുഹമ്മദ് യൂനുസ്, ഡോ.ഉമ്മർ തറമേൽ, ഡോ. യു .പി മുഹമ്മദ് ആബിദ് സംസാരിച്ചു. ഡോ. മുസ്തഫ ഫാറൂഖി സ്വാഗതവും ഡോ. അലി നൗഫൽ നന്ദിയും പറഞ്ഞു.

പ്രമുഖ അറബ് ചരിത്രകാരൻ നാസർ ബിൻ അലി ജാബിർ (യമൻ) സെമിനാറിൽ പ്രബന്ധം  അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള മുന്നൂറ്റി അമ്പത് പ്രതിനിധികൾ പങ്കെടുത്തു. നാളെ നടക്കുന്ന സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി.ഇമ്പിച്ചി കോയ ഉത്ഘാടനം ചെയ്യും.

 

Related News:-

  1. Report of the Event