News

Dr Maryam Shinasi, Renowned Arab Writer and Chief Executive, Sharjah Dhar Al Jasmin Inaugurates International Arabic Seminar on 7th August 2018

സാഹിത്യം മികച്ച  സാംസ്കാരിമവിനിമയം: ഡോ. മർയം ശിനാസി
 
 Dr Maryam Shinasi, Renowned Arab Writer and Chief Executive, Sharjah Dhar Al Jasmin Inaugurates International Arabic Seminar on 7th August 2018സാഹിത്യം മികച്ച  സാംസ്കാരിമവിനിമയമാണെന്ന് ഷാർജ ദാർ അൽ ജാസ്മിൻ ചീഫ് എക്സികുട്ടീവും പ്രസിദ്ധ അറബി എഴുത്തുകാരിയുമായ ഡോ. മർയം ശിനാസി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗവും മദ്രാസ് യൂണിവേഴ്സിറ്റി അറബി വിഭാഗവും ഷാർജ ദാർ അൽ ജാസ്മിനും സംയുക്തമായി "ഇൻഡോ-യു.എ.ഇ സാഹിത്യവിനിമയം" എന്ന തലക്കെട്ടിൽ നടത്തിയ അന്താരാഷ്ട്ര അറബിക് സെമിനാറിന്റെ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 
 
 
 
 
 
 
സാംസ്കാരിക തലത്തിലുളള ഇൻഡോ- അറബ് ബന്ധം ശ്രദ്ധേയമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ഇൻഡോ അറബ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.സെമിനാറിനോടനുബന്ധിച്ച്‌ ദേശീയതലത്തിൽ നടന്ന കവിതാ രചന മത്സര വിജയികൾക്കുള്ള സമ്മാനദാനം  ഷാർജ ദാർ അൽ ജാസ്മിൻ ചീഫ് എക്സികുട്ടീവ് ഡോ. മർയം ശിനാസി നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബിക്ക് ജേർണൽ  ഫാറൂഖ് കോളേജ് മാനേജർ സി.പി കുഞ്ഞിമുഹമ്മദ് പ്രകാശനം ചെയ്തു. ഡോ. മർയം ശിനാസിക്കുള്ള ഉപഹാരം മാനേജ്മെന്റ് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ. കുഞ്ഞലവി സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം.നസീർ അധ്യക്ഷത വഹിച്ചു. കേരളന്യൂനപക്ഷക്ഷേമവിഭാഗം ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഡോ. കെ.എം മുഹമ്മദ്, ഡോ. കെ.വി. വീരാൻ മൊയ്തീൻ, മുസ്തഫ ഫാറൂഖി, ഡോ. അബ്ദുൽ മജീദ്.ഇ, ശിഹാബുദ്ധീൻ ബി.ടി, അബ്ദുളള അമാനത്ത്, ഡോ. അബ്ദുൽ മജീദ്.ടി, ഡോ.യൂ.പി.മുഹമ്മദ് ആബിദ്, എന്നിവർ സംസാരിച്ചു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം മേധാവി ഡോ. അലി നൗഫൽ സ്വാഗതവും സെമിനാർ കോർഡിനേറ്റർ ഡോ. അബ്ബാസ് നന്ദിയും പറഞ്ഞു.