News

Dr Muneer, Deputy Leader of Opposition Inaugurates International Arabic Seminar on 7th August 2018

അന്താരാഷ്ട്ര അറബിക് സെമിനാർ ആഗസ്ത് 7ന് ആരംഭിക്കും

ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗവും മദ്രാസ് യൂണിവേഴ്സിറ്റി അറബി വിഭാഗവും ഷാർജ ദാർ അൽജാസ്മിനും സംയുക്തമായി ഇൻഡോ - യു.എ.ഇ സാഹിത്യവിനിമയം എന്ന തലക്കെട്ടിൽ നടത്തുന്ന അന്താരാഷ്ട്ര അറബിക് സെമിനാർ ആഗസ്ത് 7ന് കേരളപ്രതിപക്ഷഉപനേതാവ് ഡോ. എം.കെ മുനീർ ഉത്ഘാടനം ചെയ്യും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ്‌ ബഷീർ മുഖ്യാഥിതിയായി പങ്കെടുക്കും. ഷാർജ ദാർ അൽ ജാസ്മിൻ ചീഫ് എക്സികുട്ടീവും പ്രസിദ്ധ അറബി എഴുത്തുകാരിയുമായ ഡോ. മർയം ശിനാസി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

സെമിനാറിനോടനുബന്ധിച്ച്‌ ദേശീയതലത്തിൽ നടന്ന കവിതാ രചന മത്സര വിജയികൾക്കുള്ള സമ്മാനദാനം  ഷാർജ ദാർ അൽ ജാസ്മിൻ ചീഫ് എക്സികുട്ടീവ് ഡോ. മർയം ശിനാസി നിർവ്വഹിക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം.നസീർ അധ്യക്ഷത വഹിക്കും. സാലിം റുമൈദി, ജനാബ് സി.പി കുഞ്ഞിമുഹമ്മദ്,ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഡോ. ഹുസൈൻ മടവൂർ, ഡോ. ജാഹിർ ഹുസൈൻ, ഡോ. മുസ്തഫ ഫാറൂഖി, ഡോ. അബ്ദുൽ മാലിക്, ഡോ. എൻ.എം. അഹ്മദ് ഇബ്രാഹീം, ഡോ. കെ വി വീരാൻ മൊയ്‌ദീൻ,ഡോ.  എൻ എ എം അബ്ദുൽ കാദർ, ഡോ അബ്ദുൽ മജീദ്, സുഹൈൽ പി കെ, ശിഹാബുദ്ധീൻ തങ്ങൾ, അബ്ദുല്ല അമാനത് എന്നിവർ പങ്കെടുക്കും.

ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം മേധാവി ഡോ. അലി നൗഫൽ സ്വാഗതവും സെമിനാർ കോർഡിനേറ്റർ ഡോ. അബ്ബാസ് നന്ദിയും പറയും. ആഗസ്ത് 7ന് ആരംഭിക്കുന്ന സെമിനാർ 10ന് അവസാനിക്കും.

 

Related News:-

Department of Arabic & University of Madras Organize International Arabic Seminar on Literary Interfaces between India & UAE in Association with Darul Yasmeen, UAE on 7 – 10th and 11th August 2018