News

Dr Sanaullaah Nadwi Inaugurates International Arabic Day and Intercollegiate Arabic Song Competition

Dr Sanaullaah Nadwi Inaugurates International Arabic Day and Intercollegiate Arabic Song Competitionഅറബിഭാഷ വിവിധ വൈജ്ഞാനിക തലങ്ങളിൽ ഏറെ സമ്പന്നമാണെന്നും ഭാഷയിലെ രചനകൾ കാലത്തിന് വഴികാട്ടിയാണെന്നും അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. സനാഉല്ല നദ്‌വി അഭിപ്രായപ്പെട്ടു. ഫാറൂഖ് അറബി ഗവേഷണ വിഭാഗം നടത്തിയ അന്താരാഷ്ട്ര അറബിദിനാചരണത്തിന്റെയും ഇൻറർ കോളേജിയേറ്റ് അറബിഗാന മത്സരത്തിന്റെയും ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷ, സാഹിത്യം, ഗവേഷണം തുടങ്ങി തലങ്ങളിൽ ഫാറൂഖ് കോളേജിന്റെ സ്ഥാനം മികച്ചതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം നസീർ അഭിപ്രായപ്പെട്ടു.
 
Dr Sanaullaah Nadwi Inaugurates International Arabic Day and Intercollegiate Arabic Song Competition
 
ഹനീന ബത്തൂൻ (നാഷ്ണൽ കോളേജ്, നാദാപുരം), ആതിര രമേശ് (ഫാറൂഖ് കോളേജ്), ഫാത്തിമ ദിയ (ഫാറൂഖ് കോളേജ്) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഫാറൂഖ് അറബി ഗവേഷണ വിഭാഗം മേധാവി ഡോ. അലി നൗഫൽ അധ്യക്ഷത വഹിച്ചു. ആർ. യു. എ. പ്രിൻസിപ്പൾ  ഡോ. മുസ്തഫ ഫാറൂഖി, ഡോ. ടി.പി. അബ്ദുൽ റഷീദ്, ഡോ. കെ.വി. വിരാൻ മൊയ്തീൻ, പ്രൊഫ. കെ.ടി ഹംസ, പ്രൊഫ. മൈമൂനത്ത്, ഡോ. അബ്ദുൽ മജീദ്.ടി, ഡോ. യു.പി. മുഹമ്മദ് ആബിദ്, ഡോ. സഗീറലി, ഡോ. അബ്ബാസ് കെ.പി. ഡോ. ഇസ്സുദ്ധീൻ നദ്‌വി എന്നിവർ സംസാരിച്ചു.