News

External Mentoring Programme for the RUSA Sponsored Capacity Building Programme “Set Target Be Professional” Organized by Department of Multimedia Concludes

റൂസയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ഫാറൂഖ് കോളേജ് മൾട്ടിമീഡിയ വിഭാഗം നടത്തുന്ന കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമായ STEP (Set Target, be Professional) ന്റെ സായാഹ്ന എക്സ്റ്റേണൽ മെന്ററിംങ് പ്രോഗ്രാം സമാപിച്ചു. അധ്യാപകനും കോഴിക്കോട് 'വൈറ്റ് ഡ്രീംസ്' സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഹെഡുമായ സുഭാഷ് ചന്ദ്രൻ സ്റ്റെപ്പ് മെമ്പർമാർക്ക്  "ബ്രാൻഡ് ഡിസൈനിംങ്ങി"ൽ രണ്ടു ദിവസം കമ്പ്യൂട്ടർ ലാബിൽ തീവ്ര പരിശീലനം നൽകി. അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റിൽ നിന്നും തെരഞ്ഞെടുത്ത (II & III DC) 20 പേരാണ് സ്റ്റെപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന തൊഴിൽ സാധ്യതകളുള്ള ബി.എ. മൾട്ടിമീഡിയ പ്രോഗ്രാമിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ് മേഖലയിലേക്ക് മാത്രം ചുവടുവെക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ആ വിഷയത്തിൽ ഫോക്കസ് ചെയ്ത് പ്രൊഫഷണലുകളാവാൻ സഹായിക്കുക, ആ മേഖലയിലുള്ള പ്രൊഫഷണലുകളുടെ വിദഗ്ധ പരിശീലനം അവർക്ക് ലഭ്യമാക്കുക എന്നിവയാണ് സ്റ്റെപ്പ് പരിപാടിയുടെ ലക്ഷ്യം. Set Target, be Professional എന്നതിന്റെ ചുരുക്കമാണ് STEP. ഇന്റേണൽ & എക്സ്റ്റേണൽ മെന്ററിംങ് ക്ലാസുകൾ, മീറ്റ് ദി എക്സ്പേർട്ട് പരിപാടികൾ,  ഫീൽഡ് വിസിറ്റുകൾ, ഏജൻസികളുമായുള്ള കൊളാബറേഷൻസ്, ഇന്റേൺഷിപ്പ് അസിസ്റ്റൻസ് എന്നിങ്ങനെ നിരവധി പരിപാടികളാണ് സ്റ്റെപ്പിന്റെ ഭാഗമായി ഈ വർഷം വിദ്യാർഥികൾക്കു വേണ്ടി  നടക്കുന്നത്.
 
മാർച്ച് രണ്ടാം തീയതി രാവിലെ മുതൽ വൈകുന്നേരം വരെ ഓഡിയോ വിഷ്വൽ തിയേറ്ററിൽ നടക്കുന്ന *അൺബോക്സ് യുവർ ഇമാജിനേഷൻ* എന്ന ഗ്രാഫിക് ഡിസൈനിംഗ് സെമിനാറാണ് സ്റ്റെപ്പിന്റെ അടുത്ത പരിപാടി...
 
പരിപാടിയിൽ സ്റ്റെപ്പിന്റെ ഭാഗമായി നിർമിക്കുന്ന ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റിന്റെ (www.departmentofmultimedia.com) ഉദ്ഘാടനം ബഹുമാന്യനായ പ്രിൻസിപ്പാൾ ഡോക്ടർ കെ.എം. നസീർ നിർവഹിക്കും.