News

Farook College Crowns the Calicut University Inter-zone Arts Festival 2018

ഇന്റർസോൺ കലാകിരീടം ഫാറൂഖാബാദിനു തന്നെ

 
Farook College Crown the Calicut University Inter-zone Arts Festival 2018ഇത്തവണത്തെ ബീ - സോൺ കലോൽസവത്തിൽ നഷ്ടപ്പെട്ട കലാ കിരീടം കലാശ പോരാട്ടമായ ഇന്റർസോണിൽ വ്യക്തമായ ലീഡോടെ ഒരു തവണ കൂടി നില നിർത്തി കൊണ്ട് കലോൽസവ വേദികളിലെ അപരാജിതർ  തങ്ങൾ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഫാറൂഖാബാദിന്റെ മിന്നുന്ന പ്രകടനം. മത്സരത്തിന്റെ ഒന്നാം ദിനം മുതൽ തന്നെ സ്റ്റേജ് ഇതര ഇനങ്ങളിലും തുടർന്നുള്ള ദിനരാത്രങ്ങളിൽ സ്റ്റേജ് ഇനങ്ങളിലും കൃത്യമായ മേധാവിത്വം കാണിച്ചു കൊണ്ടാണ് ഫാറൂഖാബാദ് കലാ കിരീടത്തിൽ മുത്തമിടുന്നത്. ബീ - സോണിലെ പരാജയത്തിന്റെ ആലസ്യങ്ങൾ തെല്ലുമില്ലാതെ കലാശ പോരാട്ടമായ ഇന്റർസോണിലേക്ക് പരിശീലനം പൂർത്തീകരിച്ച്  വേദികളിൽ തങ്ങളുടെ മികവാർന്ന പ്രകടനം കാഴ്ച്ചവെച്ച ഫാറൂഖാബാദിന്റെ കലാകാരൻമാർ കലാകാരികൾ അവർ തന്നെയാണ് ഈ അഭിമാന പോരാട്ടത്തിലെ ഹീറോസ്. ഒന്നാം ദിനം തന്നെ നമുക്ക് കൃത്യമായ ലീഡ് നേടിയെടുക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ച സാദിഖ്, ദിനു, ആതിര, പൂക്കളം ടീം, ക്വിസ്സ്ടിം എന്നിവരുടെ പ്രകടനം നമുക്ക് വലിയ ഊർജമാണ് സമ്മാനിച്ചത്, തുടർന്നുള്ള ദിനങ്ങളിൽ വിവേക്‌ കുട്ടൻ, അർജുൻ, വിനീത്, റസിൻ, തീർത്ത, കിരൺ, കോൽക്കളി, വട്ടപ്പാട്ട്, അറബന, സ്കിറ്റ്, ഗ്രൂപ്പ് സാൻസ്, ഒപ്പന, മാപ്പിള പാട്ട് ടീമുകൾ അവരുടെ ഉത്തരവാദിത്വങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു.

 

Farook College Crowns the Calicut University Inter-zone Arts Festival 2018 - Press Newsഇന്റർസോൺ കിരീടം ഫാറൂഖാബാദിന്റത് തന്നെയാണെന്ന് ആണയിട്ട് പ്രഖ്യാപിച്ച് കയ്യും മെയ്യും മറന്ന് ഈ കിരീടധാരണത്തിനായ് രാപ്പകലില്ലതെ പരിശ്രമിച്ച മിനയുടെയും അഫ്രിനിന്റെയും നേതൃത്വത്തിലുള്ള യൂണിയന്റെ ടീം വർക്കിന് ലദിച്ച അംഗീകാരം കൂടിയാണ് ഈ വിജയം.

ഫാറൂഖാബാദ് എന്ന ടീം സ്പിരിറ്റ് നെഞ്ചോട് ചേർത്ത് വെച്ച് അക്ഷീണം പ്രവർത്തിച്ച മഷ്ഹൂദിന്റെയും, മുഹൈ മിനിന്റെയും നേതൃത്വത്തിലുള്ള പ്രിയപ്പെട്ട വളണ്ടിയേർസ് യഥാർത്ഥത്തിൽ ഈ മിന്നും വിജയം നിങ്ങളുടേത് തന്നെയാണ്.

 

ഫാറൂഖാബാദിന്റെ സർഗാത്മകതയുടെ പരിപോഷണത്തിനായ് സർവ്വധോന്മുകമായ പിന്തുണകളും നൽകുന്ന മാനേജ്മെന്റ്, സാമ്പത്തികമടക്കമുള്ള കാര്യങ്ങളിൽ നമ്മേട് ഒപ്പം നിൽക്കുന്ന പി.ടി.എ, സർഗോൽസവ ഓർമകളുമായി കലോത്സവ വേദികളിൽ പോലും നിറഞ്ഞു നിന്ന ജുനു, ഫത്താഹ് തുടങ്ങീ പൂർവ്വ വിദ്യാർത്ഥികളുടെ ആവേശകരമായ സാന്നിധ്യം, ഫാറൂഖാബാദിന്റെ സർഗാത്മകതയുടെ ഉത്തേജനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന നമ്മുടെ മുൻ പ്രിൻസിപ്പൽ ഇമ്പിച്ചി കോയ സാർ, ഫാറൂഖാബാദിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്തനായ പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ സാറിന്റെ നിറഞ്ഞ പിന്തുണ, എന്തിനും ഏതിനും വിദ്യാർത്ഥികളോട് ഒപ്പം നിൽക്കുന്ന വിദ്യാർത്ഥികളിൽ ഒരുവനായി മാറുന്ന യൂണിയൻ അഡ്വൈസർ റഹിംസാറിന്റെ  ഇടപെടലുകൾ എന്നിവ എല്ലാം ഈ മിന്നും വിജയത്തിന്റെ കൂടെ ചേരുന്നു.

ഒപ്പം ഫാറൂഖാബാദിന്റെ നന്മ നിറഞ്ഞ അദ്ധ്യാപക കൂട്ടം, ഇന്റർസോൺ സമാരംഭം കുറിച്ചത് മുതൽ രാപ്പകൽ വ്യത്യാസമില്ലതെ വിദ്യാർത്ഥികൾകൊപ്പം ശ്രീകൃഷ്ണ കോളേജിൽ ചിലവഴിച്ച പ്രിയ സഹപ്രവർത്തകർ ദിലാര മിസ്, ഷിലു ജാസ് മിസ്, ഷാലിന മിസ്, മുഹമ്മദലി സാർ, ശരീഫ് സാർ, ശിഹാബ്സാർ, ആബിദ് സാർ, മുസമ്മിൽ സാർ, അരുൺ സാർ, വിമൽ സാർ,സഗീറലി സാർ, കോളേജ് ബസ് ട്രൈവർ ഫിറോസ് ബായ് എന്നിവർ കൂടി മറ്റ് അദ്ധ്യാപക സുഹൃത്തുക്കളുടെ നിറഞ്ഞ പിന്തുണയോടൊപ്പം ഈ വിജയത്തിൽ പങ്കാളികളായിട്ടുണ്ട്. അതെ, അക്ഷരാർത്ഥത്തിൽ ഇത് ഫാറൂഖാബാദിന്റെ കൂട്ടായ്മയുടെ വിജയമാണ്. ഈ തിളക്കമാർന്ന വിജയത്തിൽ നമുക്ക് ഏവർക്കും സന്തോഷിക്കാം.


ഡോ.ഇ.കെ.സാജിദ്
ഫൈൻ ആർട്സ് ഡയറക്ടർ.