News

Farook College Crowns the University of Calicut Inter College Base Ball Championship (Ladies) for the Third Time in Succession

വനിതാ ബേസ്ബോൾ: ഫാറൂഖിന് ഹാട്രിക് കിരീടം
 
കാലിക്കറ്റ് സർവകലാശാല വനിതാ വിഭാഗം ഇന്റർ കോളേജ്  ബേസ്ബോൾ കിരീടം ഇക്കുറിയും കോഴിക്കോട് ഫാറൂഖ് കോളേജിന്. ഇന്ന് നടന്ന പോരാട്ടത്തിൽ പാലക്കാട് മേഴ്സി കോളേജ്, തൃശ്ശൂർ വിമല കോളേജ് എന്നിവരെ തകർത്താണ് തുടർച്ചയായ മൂന്നാം വർഷവും ഫാറൂഖ് കോളേജ് കിരീടം സ്വന്തമാക്കിയത്.
 
മേഴ്സി കോളേജിനെ 25-8 എന്ന സ്കോറിനാണ് ഫാറൂഖ് കോളേജ് പരാജയപ്പെടുത്തിയത്. തൊട്ടടുത്ത മത്സരത്തിൽ  14-0 ന് വിമല കോളേജും ഫാറൂഖിന്റെ കരുത്തിന് മുന്നിൽ അടിയറവു പറഞ്ഞു. ഫാറൂഖ് കോളേജ് മൈതാനിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നത്.