News

Farook College Foot Ball Team Enters to the Semi Final of the GOAL 2018 Event

സന്തോഷ് ട്രോഫി താരം അനുരാഗിന് ഹാട്രിക്ക്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത ഫാറൂഖ് കോളേജ് GOAL 2018-ന്റെ സെമിഫൈനലിൽ.


കഴിഞ്ഞ മാസം നടന്ന റിലയൻസ് യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തങ്ങളെ വീഴ്ത്തിയ മമ്പാടിനെതിരെ കളിയിലുടനീളം ആധിപത്യം പുലർത്തിയാണ് ഫാറൂഖ് കോളേജ് സെമിയിലേക്ക് മുന്നേറിയത്.


കളിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരം താഹിർ സമാൻ ഇരട്ട ഗോൾ നേടിയപ്പോൾ ബംഗളൂരു എഫ്.സി ജൂനിയർ താരമായിരുന്ന സൗരവിന്റെ ബൂട്ടിൽ നിന്നായിരുന്നു ഫാറൂഖിന്റെ അവസാന ഗോൾ. മുഫാസ് ആണ് മമ്പാടിന്റെ ആശ്വാസ ഗോൾ നേടിയത്.

ഇതോടെ ടൂർണമെന്റിന്റെ സെമിയിലെത്തിയ നാല് ടീമുകളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ളതായി. നാളെ നടക്കുന്ന സെമി ഫൈനലിൽ ഫാറൂഖ് കോളേജ് കേരള വർമ്മയെയും, എം.ഡി കോളേജ് തൃശൂർ സെന്റ്. തോമസ് തൃശൂരിനെയും നേരിടും.