News

Farook College Students Union 2019 – 20 Organizes Farook Badminton Championship (FBC) 2019

Farook College Students Union 2019 - 20 Organizes Farook Badminton Championship (FBC) 2019 Aug 2019ഫാറൂഖ് കോളേജ് സ്റ്റുഡന്റ്സ് യൂണിയന്‍ 2019-20 സംഘടിപ്പിച്ച FBC (Farook Badminton Championship) ഫാറൂഖിന്റെ കായിക ചരിത്രത്തില്‍ പുതിയൊരു ഏട് തുന്നിച്ചേര്‍ത്തു .മികച്ച വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും,ആവേശോജ്ജ്വലമായ പോരാട്ടം കൊണ്ടും സമ്പന്നമായിരുന്നു ചാംപ്യന്‍ഷിപ്പ്. തീപാറുന്ന സ്മാഷ്കളുമായി ഫാറൂഖിലെ ബാഡ്മിന്റണ്‍ പ്രതിഭകള്‍ കളം നിറഞ്ഞപ്പോള്‍, ഗാലറിയും ആ ആവേശത്തോടൊപ്പം ചേര്‍ന്നു. ആണ്‍കുട്ടികളുടെയും,പെണ്‍കുട്ടികളുടെയും വിഭാഗത്തിലായി മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളിലെ മത്സരാര്‍ത്ഥികളും, ഒപ്പം സ്റ്റാഫ് ക്ലബ്ബും മാറ്റുരച്ച മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഫൈനല്‍ മത്സരത്തില്‍ FACCOMS-നെ പരാജയപ്പെടുത്തി B.COM CA ഡിപ്പാര്‍ട്ട്മെന്റ് ചാംപ്യന്‍മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫൈനലില്‍ CHEMISTRY-യെ പരാജയപ്പെടുത്തി ENGLISH-ഡിപ്പാര്‍ട്ട്മെന്റ് ചാംപ്യന്‍മാരായി. വിജയികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ സര്‍ ട്രോഫി കൈമാറി.സെല്‍ഫ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ യൂസുഫ് അലി സര്‍,യൂണിയന്‍ അഡ്വൈസര്‍ ഡോ.സാജിദ് സര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.