News

Farookians Unite for Kerala: Farookians to Contribute to Flood Relief Fund on 30 August 2018

മഹാപ്രളയത്തെ മാതൃകാപരമായി നേരിടാനായതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ആ കൂട്ടായ്മയിലും കനിവിലും ഫാറൂഖ് കോളേജും കൈകോർക്കുന്നു. ഫറൂഖിയൻസ് എന്ന നിലയിൽ നമ്മൾ വിദ്യാർത്ഥികൾ അധ്യാപകർ അനദ്ധ്യാപകർ പൂർവ്വവിദ്യാര്ഥികൾ മാനേജ്‍മെന്റ് എന്നിങ്ങനെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് കോളേജ് ഒരു ഫണ്ട് സ്വരൂപണം നടത്തുന്നു. ഉത്തരവാദിത്തം മനസ്സിലാക്കി വിദ്യാർത്ഥികൾ സ്വയം ധനശേഖരണം ആരംഭിച്ചത് ആഹ്ലാദമേകുന്നു. അധ്യാപകർ ഇതിലേക്കായി 325000 രൂപ ഒരുക്കൂട്ടി കഴിഞ്ഞു. കോളേജുമായി ബന്ധപ്പെട്ട എല്ലാവരും ഈ ഉദേശത്തിൽ സമാഹരിച്ച തുക അതത് കൂട്ടായ്മയുടെ പേരിൽ ഈ ഫണ്ടിലേക്ക് നൽകേണ്ടതാണ്. ആഗസ്ത് 30 ന് ക്ലാസ് അഡ്‌വൈസർമാരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സുകളിലും കളക്ഷൻ നടത്തുന്നു.


പ്രളയത്തിൽ ജീവിതോപാധികൾ നഷ്‌ടമായ വിദ്യാർത്ഥികൾ നമുക്കുണ്ട്. പുനരധിവാസമെന്ന കടമ്പയിൽ ഫറൂഖ് കുടുംബം പ്രഥമപരിഗണന നൽകുന്നത് നമ്മുടെ അംഗങ്ങൾക്ക് തന്നെയാണ്.
ഏവരും സഹകരിക്കുക.

പ്രിൻസിപ്പാൾ
ഫാറൂഖ്കോളേജ്