News

Farookians Unite for Kerala – Principal Declares Rejuvenation of Libraries Damaged by Flood

സർവ്വനാശം വിതച്ച മഹാപ്രളയം കേരളത്തിന് വരുത്തിയ നാശ നഷ്ടങ്ങൾ വിവരണാതീതമാണ്. അതിൽ അതിപ്രധാനമായ സാമ്പത്തിക രംഗത്തുണ്ടായ വൻ തകർച്ചയെ വരും നാളുകളിൽ കേരളീയർ  ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന തിൽ സംശയമില്ല.  മലയാളി കൈവരിച്ച നവോത്ഥാന - വൈജ്ഞാനിക മുന്നേറ്റത്തിന്റെ അനന്തരഫലം കൂടിയാണ് നാമിന്ന് കാണിക്കുന്ന ഐക്യവും സർവ്വം മറന്നുള്ള സാഹോദര്യവുമെന്നത് തർക്കമറ്റ കാര്യമാണ്. അത്തരമൊരു നവോത്ഥാനം സൃഷ്ടിക്കുന്നതിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള  ഗ്രന്ഥശാലകൾ വഹിച്ച പങ്ക് കേരളീയ ചരിത്രത്തിന്റെ ഭാഗമാണ്. മഹാപ്രളയത്തിൽ അത്തരം ഒട്ടേറെ ഗ്രാമീണ  പബ്ലിക് ലൈബ്രറികൾ  നശിച്ചുപോയിട്ടുണ്ട്.  വെള്ളം കയറിയും മറ്റും  ഉപയോഗശൂന്യമായി പോയ അത്തരം ഗ്രന്ഥാലയങ്ങളെ സഹായിക്കുവാൻ ഫാറൂഖ് കോളേജും ഫാറൂഖ് കോളേജ് ലൈബ്രറി സയൻസ് ഡിപ്പാർട്ടുമെന്റും തയ്യാറാണ്. ലൈബ്രറികൾ പുന:ക്രമീകരിക്കുവാനും പുസ്തകങ്ങൾ നൽകി സഹായിക്കുവാനും ഞങ്ങൾ ഒരുക്കമാണ്. ഫാറൂഖ് കോളേജ്  വിദ്യാർത്ഥികൾ, അധ്യാപക-അനധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, തുടങ്ങി മുഴുവൻ മനുഷ്യസ്നേഹികളോടും ഈ സംരംഭത്തിലേക്ക്  ഈ മാസം 31 നകം കുറഞ്ഞത്  ഒരു  പുസ്തകമെങ്കിലും നൽകി സഹകരിക്കുവാനും ഈ ബൃഹദ് പദ്ധതി വിജയിപ്പിക്കുവാനും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.


ഡോ.കെ.എം.നസീർ
പ്രിൻസിപ്പാൾ
ഫാറൂഖ് കോളേജ്