News

Five Professors *C Ummer (HOD, English), Dr. P. A. Subha (HOD, Physics), K Mammootty (HOD, Commerce), PE Muhammed Abdul Rasheed (HOD, Chemistry), Dr P. Saheeda (Physics)* and Two Office Staff *P. Abdul Gafoor (Senior Supdt.), T. Kunhimarakkar (Offie Attendant) Bid Adieu to Farook College

ഈ അധ്യയന വർഷം നമ്മുടെ കോളേജിൽ നിന്ന്  വിരമിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട അഞ്ച് അധ്യാപകരും രണ്ടു അനധ്യാപകരും ആണ്. റിട്ടയർമെന്റ് ഫങ്ക്ഷൻ ഈ  അധ്യയന വർഷത്തിൽ തന്നെ നടത്താൻ കഴിയാത്തതിന്റെ ദുഃഖം ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുന്നു.
 
Subha FacPhyശുഭ ടീച്ചറെ ഓരോ തവണ കാണുമ്പോഴും സംസാരിക്കുമ്പോഴും ഒരു അധ്യാപിക എങ്ങിനെ ആയിരിക്കണമെന്ന് ടീച്ചർ ഓർമപ്പെടുത്തുന്നത് പോലെ തോന്നും. എന്നും എന്റെ മനസ്സിലെ ഒരു റോൾ മോഡൽ ആയിരിക്കും ടീച്ചർ.
 
 
 
P. Saheeda Fac Phy
സഹീദ ടീച്ചർ എന്നും ഒരനിയത്തിയോടെന്ന പോലെയാണ് എന്നോട് പെരുമാറിയിട്ടുള്ളത്. ടീച്ചർ ഫാറൂഖ് കോളേജിന്റെ പടിയിറങ്ങുമ്പോൾ നമ്മോടു അടുപ്പമുള്ളവരുടെ എണ്ണം കുറയുന്നുവോ എന്ന ഒരു വിഷമം മനസ്സിലെവിടെയോ....
 
 
 
K Mammutty Fac Comm
നമ്മുടെ കോളേജിലെ സിസ്റ്റമാറ്റിക് ടീച്ചർ ആരാണെന്നു ചോദിച്ചാൽ എനിക്ക് പറയാൻ മമ്മൂട്ടി സാറിന്റെ പേര് മാത്രമേ ഉള്ളൂ. അഡ്മിഷൻ കമ്മിറ്റിയിലും മറ്റും ഒരുപാടു തവണ സാറിന്റെ കൂടെ വർക്ക് ചെയ്‌തിട്ടുണ്ട്. സാറിനെ പോലെ ചിട്ടയായി കാര്യങ്ങൾ ചെയ്യണമെന്ന് പലപ്പോഴും വിചാരിക്കാറുണ്ടെങ്കിലും ഇപ്പോഴും വിജയിച്ചിട്ടില്ല.
 
 
Ummer Fac English
 
പകരം വയ്ക്കാനില്ലാത്ത ഒരു അധ്യാപകൻ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും ഉമ്മർ സാറാണെന്ന്. സാറിനു പകരം ആരാണിനി ഫാറൂഖ് കോളേജിന്റെ അമരത്തുണ്ടാവുക?  ഒരുപാടു ബഹുമാനം എന്നും മനസ്സിൽ സൂക്ഷിക്കുന്നു. 
 
 
 
 
 
 
 
ഞാൻ എന്നും അസൂയയോടെ നോക്കി കാണുന്ന ഒരു അധ്യാപകനാണ് നമ്മുടെ പ്രിയപ്പെട്ട റഷീദ് സാർ. Returning officer ആയും Controller of Examinations ആയും ഒക്കെ ഇത്രയേറെ തിളങ്ങാൻ വേറെ ആർക്കാണ് കഴിയുക?
 
P Abdul Gafoor Junior Superintend FK
 
ഓഫീസിലെ അമരക്കാരൻ  ഗഫൂർക്കയും ആയുള്ള സൗഹൃദം ഞാൻ കോളേജിൽ ജോയിൻ ചെയ്‌ത അന്ന് മുതലുള്ളതാണ്. എല്ലാം നല്ല ഓർമകളായി മനസിലുണ്ടാവും.
 
 
 
 
 
 
 
 
 
 
Kunhimarakkar Retires from Service on 29 Feb 2020 after Serving Farook College for 46 Years
 
 
 
കാണുമ്പോഴൊക്കെ നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിക്കുന്ന കുഞ്ഞിമരയ്ക്കാർ ഇക്കയെ എങ്ങിനെ മറക്കാനാണ്? എല്ലാവര്ക്കും ദീപാലംകൃതമായ ഒരു റിട്ടയർമെന്റ് ജീവിതം ആശംസിച്ചു കൊണ്ട്...... 
 
 
 
 
 
 
 
 
 
Dr ഹരിത (Assistant Professor, Department of Statistics)
Staff Secretary 2020 - 21