News
FOSA Wayanad Chapter Organizes Book Discussion to Commemorate Ms Nanditha, Alumni on 17 Jan 2018
വരികളിൽ തീക്കനൽ കോരിയിട്ട്, മേഘ ജ്യോതിസ്സിൻ ക്ഷണിക ജീവിതം പോലെ കടന്നുപോയ നന്ദിതയുടെ ഓർമയ്ക്ക് 19 വർഷം പൂർത്തിയാവുന്നു. മുട്ടിൽ ഡബ്ലിയു .എം.ഒ കോളേജ് അധ്യാപികയും ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥിനിയുമായിരുന്ന നന്ദിതയുടെ സ്മരണ ദിനമായ ജനുവരി 17 ന്, ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥി സംഘടന (ഫോസ) വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നന്ദിതയുടെ കവിതകൾ എന്ന സമാഹാരത്തെ ആസ്പദമാക്കി പുസ്തകച്ചർച്ചയും അനുസ്മരണവും സംഘടിപ്പിക്കന്നു. അന്നു വൈകുന്നേരം 4 മണിക്ക് കൽപറ്റ സിജി ഹാളിലാണ് പരിപാടി. എല്ലാ സുഹൃത്തുക്കളേയും സ്നേഹപൂർവം ക്ഷണിക്കുന്നു.