News

Grand Friendly Match Between the Foot Ball Teams 2005 and 2019 on 05th Sept 2019

 
 
Grand Friendly Match Between the Foot Ball Teams 2005 and 2019 on 05th Sept 2019ഫാറൂഖാബാദിന്റെ കാല്പന്ത് കളിയാരവം തീർത്ത വിജയകുളിർ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന പ്രിയ കൂട്ടുകാരേ,
 
ഒരു വ്യാഴവട്ടക്കാലം മുമ്പ് ഫാറൂഖ് കോളേജ് ഫുട്ബാൾ മൈതാനിയെ രോമാഞ്ചം കൊള്ളിച്ച കായിക നക്ഷത്രങ്ങൾ  ഒരിക്കൽ കൂടി ഒന്നിച്ചുദിക്കുന്നു...
 
കളിക്കളത്തിൽ എതിരാളികളുടെ നെഞ്ചിടിപ്പിന് ആക്കം കൂട്ടിയ 'തല'യും കാലുകളും പോരാട്ട വീര്യം ചോരാതെ ഒരിക്കൽ കൂടി ഫാറൂഖാബാദിന്റെ ഈ ഓണക്കാലത്ത് മണ്ണിൽ കളിയഴകു പൊഴിക്കാനെത്തുന്നു;
 
05/09/2019 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്.
 
മലബാറിന്റെ ഫുട്ബോൾ മൈതാനങ്ങൾ ഒന്നൊന്നായി കളി മിടുക്കു കൊണ്ടും വിജയപ്പതക്കങ്ങൾ കൊണ്ടും ഇന്നും അടക്കി വാഴുന്ന രാജകുമാരന്മാർ പിറവി നല്കിയ സാമ്രാജ്യത്തിന് കഴിഞ്ഞ കാലം മുതൽ ചരിത്രത്തിൽ ഒരു പേരേ ഉള്ളൂ. അതാണ് ഫാറൂഖാബാദ്!
 
പ്രസ്തുത ചരിത്രം 2005ൽ സൃഷ്ടിച്ചവർ ടീം കോച്ചുമാരായ അക്ബർ സിദ്ധീഖ് സാറും അബ്ദു സലാം സാറും കുട്ടികളും ആയിരുന്നു. അതിലുപരി പിന്തുണച്ച ഫാറൂഖിയൻ ആർമിയുടെ സംഘബോധവും. ആ അകാദമിക വർഷം സിദ്ധീഖ് - സലാം സാറുമാരുടെ പരിശീലനത്തിൽ ആ വർഷം  6 കിരീടങ്ങളാണ് നമ്മുടെ കലാലയം നേടിയത്!
 
മറക്കാനാവില്ല; ഞങ്ങൾക്കീ കലാലയ മൈതാനവും കളിയാരവങ്ങളും.
 
മറക്കാനാവില്ല; ഞങ്ങൾക്കീ പ്രിയ പരിശീലകർ സിദ്ധീഖ്-സലാം സാറുമാരെ!!
 
05/09/2019 വ്യാഴാഴ്ച്ച. രാവിലെ 10 മണിക്ക് നമ്മുടെ ആ ചരിത്ര ഭൂമികയിൽ, അബുസ്സബാഹ് സഫലമാക്കിയ സ്വപ്ന സ്ഥലികയിൽ -
നമ്മുടെ സ്വന്തം ഫാറൂഖാബാദിൽ -
ഒത്തുകൂടുമ്പോൾ ഞങ്ങളുടെ ആവേശമായ പ്രിയ പരിശീലകൻ പ്രൊഫ. അക്ബർ സിദ്ദീഖ് സാറെ ആദരിക്കുന്നു.
(ഡോ. അബ്ദു സലാം സാർ വിദേശത്താകയാൽ മറ്റൊരു അവസരത്തിൽ സാറെയും ആദരിക്കുന്നുണ്ട്.)
 
പ്രസ്തുത ചടങ്ങ് അവിസ്മരണീയമാക്കാനായി, ചരിത്ര വിജയഗാഥ നിലനിർത്തി മുന്നേറുന്ന *നിലവിലെ കോളേജ് ടീമുമായി ഒരു സൗഹൃദ മത്സരത്തിനായിവൈകിട്ട് 3 മണിക്ക് കോളേജ് ഗ്രൗണ്ടിൽ ഞങ്ങൾ ബൂട്ട് കെട്ടുന്നു.*
ആ പോരാട്ടം നേരിൽ കാണാൻ, സ്നേഹ സൗഹൃദങ്ങൾ പങ്കുവയ്ക്കാൻ നിങ്ങളെയും സസന്തോഷം ക്ഷണിക്കുന്നു.
 
✍🏻കമറുദ്ദീൻ പരപ്പിൽ
(കായിക സുഹൃത്തുക്കൾക്ക് വേണ്ടി സ്നേഹാദരങ്ങളോടെ)