News

International Faculty Exchange Programme Sponsored by RUSA Begins at Department of Arabic

 
വിദ്യാഭ്യാസ ഏജൻസിയായ റൂസയുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രമിന് ഫാറൂഖ് കോളജിൽ തുടക്കമായി.
 
ഷാർജ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഡീനും, അറബിക് വിഭാഗം മേധാവിയുമായ ഡോ.മഹ്മൂദ് ദറാബ്സെ യാണ് ഫാറൂഖ് കോളേജ് അറബിക് വിഭാഗത്തിൽ   സാഹിത്യ നിരൂപണം വളർച്ചയും വികാസവും എന്ന വിഷയത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന അദ്ധ്യാപന പരിപാടിക്ക് നേതൃത്വം നൽകുന്നത്. ജോർദാൻ വംശജനായ ഡോ:ദറാബ്സെ  യർമൂഖ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി, 1990ൽ ജർമനിയിലെ സാർബോക്കൺ യൂണിവേഴ്സിറ്റിയിൽ നിന്നും ജർമൻ ഭാഷയിൽ സാഹിത്യ നിരൂപണത്തിൽ ഡോക്റ്ററേറ്റ് നേടി. തുടർന്ന് യർമൂഖ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും ഡീൻ ഓഫ് സ്റ്റുഡൻസ് ആയും സേവനം ചെയ്തു. 2013 മുതൽ ഷാർജാ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് ഡീൻ ആയും അറബിക്ക് വിഭാഗം തലവനുമായി സേവനം തുടരുന്നു. 
 
എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ:കെ എം നസീർ നിർവ്വഹിച്ചു. അറബിക് വിഭാഗം തലവൻ ഡോ:അലി നൗഫൽ അദ്ധ്യക്ഷത വഹിച്ചു. പോഗ്രം കോ-ഓഡിനേററർ ഡോ: യൂനുസ് സലീം സ്വാഗതം ആശംസിച്ച ചടങ്ങിൽ  ഡോ: ഇ.കെ സാജിദ് അതിഥിയെ സദസിന് പരിചയപ്പെടുത്തി. പ്രോഗ്രാമിന്റെ വിവിധ സെഷനുകളിലായി കോളേജ് മാനേജർ, സി.പി കുഞ്ഞിമുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ അഡ്വ എം.മുഹമ്മദ്, പ്രോഫ, ഇ.പി.ഇമ്പിച്ചി കോയ, റൗ ളത്തുൽ ഉലും പ്രിൻസിപ്പൽ ഡോ.സി. അബ്ദുറഹിമാൻ,  കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക്ക് വിഭാഗം തലവൻ ഡോ.ഇ.അബദുൽ മജീദ്, ഫാറൂഖ് കോളേജ് മുൻ വകുപ്പ് അദ്ധ്യക്ഷൻമാരായ പ്രോഫ.കെ.ടി ഹംസ, ഡോ. എൻ. അബദുൽ ജബ്ബാർ, ഡോ.സി.പി.അബൂബക്കർ , പ്രാഫ.പരീത്, ഡോ.വി.എം അബ്ദുൽ അസീസ്, ഡോ. അയ്മൻ ഷൗക്കി, പ്രൊഫ. ഷഹദ് ബ്നു അലി, ഡോ: അബ്ദുൽമജീദ് ,ഡോ. ആബിദ്,ഡോ: അബ്ദുൽ ജലീൽ,ഡോ:സഗീർ അലി ഡോ: അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. ഫാറൂഖ് കോളേജിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിക്ക് ശേഷം അദ്ധേഹം ജനുവരി ഏഴിന് ഷാർജ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങും.