News

Janab C. P. Kunhimohammed (Manager) Inaugurates The Newly Constructed Class Room for the Department of Library Science

Janab C. P. Kunhimohammed (Manager) Inaugurates The Newly Constructed Class Room for the Department of Library Science 28 Aug 2019
 
 
ലൈബ്രറി സയൻസ് ഡിപാർട്മെന്റിൽ പുതുതായി നിർമിച്ച ക്ലാസ് റൂമിന്റെ  ഉൽഘാടനം ഫാറൂഖ് കോളേജ് മാനേജർ സി പി .കുഞ്ഞി മുഹമ്മദ് നിർവഹിച്ചു.
 
 
 
 
 
 
 
ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ നഷ്ടങ്ങൾ സംഭവിച്ച ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ നൽകുന്നതിന്റെ ഭാഗമായുള്ള കളക്ഷൻ  ഉൽഘാടനം ഫാറൂഖ് കോളേജ് വെൽഫയർ ആൻഡ് ഡെവലപ്മെന്റ് ഓഫീസർ എം.അയൂബ്  ആദ്യ ബുക്ക് നൽകി നിർവഹിക്കുകയും ഫാറൂഖ് കോളേജ്‌ ലൈബ്രേറിയൻ ഡോ.വി.മൻസൂർ ബാബു ബുക്ക് ഏറ്റുവാങ്ങുകയും ചെയ്തു. അസോസിയേഷൻ ഉൽഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രേറിയൻ ഡോ.റ്റി. എ. അബ്ദുൽ അസീസ് നിർവഹിച്ചു.
 
പ്രസ്തുത പരിപാടിയിൽ വെച്ച് ഫാറൂഖ് കോളേജ് ഫ്ലഡ് റീലീഫിന്റെ ഭാഗമായി പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവ എത്തിച്ചു നൽകുന്ന ഉദ്ധ്യമത്തിലേക്കു രണ്ടാം ഘട്ടമായി   FIMS ഫാറൂഖ്കോളേജ് ,14 സ്കൂൾ മെറ്റീരിയൽസ് അടങ്ങിയ 40 സ്കൂൾ കിറ്റ്  ഫിംസ് എസ്ക്യൂട്ടീവ് ഓഫീസർ അബ്ദുൽ റഷീദ്‌ കോഴിക്കോട്‌ ചൈൽഡ് ലൈൻ ഡെപ്യൂട്ടി ഡയറക്ടർ DR. അബ്ദുൽ ജബ്ബാറിനു കൈമാറി.
 
ഫിസിക്സ് ഹെഡ് ഡോ. പി .എ .സുഭ അധ്യക്ഷയായ പരിപാടിയിൽ ലൈബ്രറി സയൻസ് ഹെഡ് ഡോ.അബ്ദുൽ മജീദ്‌.കെ. സി സ്വാഗതവും മുൻ ഹെഡ് ഡോ.റ്റി .പി. ഒ നസിറുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.