News

K Sree Kumar (Writer) Inaugurates Department of Malayalam Association 2018-19 on 5 October 2018

Department of Malayalam Association 2018-19 Inuagration 5 Nov 2018മനുഷ്യത്വവും പരിസ്ഥിതിയും നിശ്ശബ്ദമാക്കപ്പെടുന്ന സാഹചര്യങ്ങളില്‍  സാഹിത്യ ചങ്ങാത്തവും സംസ്കാര ബോധവും കൊണ്ട്‌ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കുരീപ്പുഴ ശ്രീകുമാര്‍. കോഴിക്കോട് ഫാറൂഖ്‌ കോളേജ് മലയാളം അസോസിയേഷന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

 

 

 

K Sree Kumar (Writer) Inaugurates Department of Malayalam Association 2018-19 on 5 October 2018(1)

കലാലയ മാഗസിനുകളില്‍ കുട്ടികള്‍ നടത്തുന്ന  സര്‍ഗ്ഗാത്മക സ്വതന്ത്ര രചനകളെ  പോലും പേടിക്കുകയും അവ രചിച്ചവരെ കരി നിയമങ്ങളുടെ കൂട്ട് പിടിച്ച് നിശ്ശബ്ദരാക്കാന്‍  കോപ്പ് കൂട്ടുകയും ചെയ്യുന്ന കാലത്ത് എഴുത്തും വായനയും പാട്ടും പറച്ചിലുമായി സമരത്തിന് ഇറങ്ങുകയാണ് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ വേണ്ടത്. ഭയന്ന് പിന്‍മാറിയാല്‍ തോറ്റു പോകുന്നത് ജനാധിപത്യവും തകര്‍ന്നു പോകുന്നത് സര്‍ഗാത്മക സൗന്ദര്യവും ആണെന്ന്‌ കുരീപ്പുഴ ഓര്‍മ്മിപ്പിച്ചു. മലയാള വിഭാഗം മേധാവി ഡോ അസീസ് തരുവണ അധ്യക്ഷത വഹിച്ചു. കമറുദ്ദീന്‍ പരപ്പില്‍, മൻസൂറലി, ഡോ. ഹിക്മത്തുല്ലാ, ഷീന എ ജി, രാജാ ഹമീദ്, അനുപമ സംസാരിച്ചു.

 

 

K Sree Kumar (Writer) Inaugurates Department of Malayalam Association 2018-19 on 5 October 2018(3)