News

Kunhimarakkar Retires from Service on 29 Feb 2020 after Serving Farook College for 46 Years

Kunhimarakkar Retires from Service on 29 Feb 2020 after Serving Farook College for 46 Yearsഫാറൂഖാബാദിലെ വിവിധ സ്ഥാപനങ്ങളിൽ   46 വർഷത്തോളം സേവനം ചെയ്ത ഏക വ്യക്തി എന്ന റിക്കാർഡുമായാണ് പ്രിയ സുഹൃത്ത് കുഞ്ഞി  ഇന്ന് (29.02.2020)ന് പടിയിറങ്ങിയത്.  1976 ൽ പതിനാലാം വയസ്സിൽ ഹോസ്റ്റൽ ബോയിയായി 15 രൂപ മാസാന്ത ശംബളത്തിന് ഈ കുന്നുംപുറത്ത് കാലു കുത്തിയ മരക്കാർ ആരോടും പരിഭവമില്ലാതെ ആത്മ സംതൃപ്തിയോടെയാണ് സഹ പ്രവർത്തകർ  നൽകിയ സ്നേഹോപഹാരം പ്രിൻസിപ്പാൾ ഡോ.കെ.എം. നസീർ സാറിൽ  നിന്നും ഏറ്റുവാങ്ങിയാണ് പടിയിറങ്ങുന്നത്.   നാലാം ക്ലാസ്  വിദ്യാഭ്യാസം മാത്രമുള്ള അദ്ധേഹം വിജ്ഞാനത്തിന്റെ പ്രഭവ കേന്ദ്രമായ അബു സബാഹ്  ലൈബ്രറിയെ നെഞ്ചേറ്റിയാണ് ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലം ചിലവഴിച്ചത്.   എസ്.എസ്. ഹോസ്റ്റൽ, രാജാ ഹോസ്റ്റൽ, കോളേജ് ഗാർഡൻ,  കെമിസ്ട്രി ഡിപ്പാർട്ട് മെന്റ്, ഓഫീസ് എന്നിവിടങ്ങളിലും  സേവനം ചെയ്തിട്ടുണ്ട്. ഇത്രയും സുദീർഘമായ കാലയളവിൽ അദ്ധ്യാപകരുമായോ, വിദ്യാർത്ഥികളുമായോ, സഹപ്രവർത്തകരുമായോ യാതൊരു പരിഭവവും ഉണ്ടായിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്.  ഇതിനിടെ ഗൾഫ് എന്ന സ്വപ്നവുമായി ബോംബെ വരെ പോയെങ്കിലും തിരിച്ചു പോരാനാ യിരുന്നു നിയോഗം.  ഫാറൂഖ് കോളേജിലെ  ദഫേദാർ  എന്ന പൂർവ്വകാല തസ്തികയിൽ പ്രിൻസിപ്പാളിന്റെ സ്നേഹഭാജ്യമായിരുന്ന പിതാവ് മാമുട്ടിയുടെ  പ്രിയ മകനായ കുഞ്ഞിമരക്കാർ നിറ പുഞ്ചിരിയുമായ ണ് ക്യാമ്പസിൽ ചിലവഴിച്ചത്.