News

Lt Col Sivadasan M Inaugurates NCC Day Celebrations on 24 November 2017

NCC - Inaugration of NCC Day Celeberations 24 November 201769-താമത് എന്‍സിസി ദിനാചരണത്തിന്‍റെ ഭാഗമായി ഫാറുഖ് കോളേജ് എന്‍സിസി ആര്‍മി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന വാരാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 29(K)BN കമാന്‍ഡിങ്ങ് ഓഫീസര്‍ Lt col ശിവദാസന്‍ നിര്‍വഹിച്ചു. 24/11/17 വെള്ളിയാഴ്ച ഫാറൂഖ് കോളേജില്‍വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ prof. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് എന്‍സിസി ആര്‍മി യൂണിറ്റ് പുറത്തിറക്കിയ മാഗസിന്‍ 'De Tiden of kakhi' യുടെ പ്രകാശനവും Lt col ശിവദാസന്‍ നിര്‍വഹിച്ചു. ഫാറൂഖ് കോളേജ്  എന്‍സിസി യൂണിറ്റിന്‍റെ ചരിത്രം പറയുന്ന മാഗസിനില്‍ കേഡറ്റുകളുടെ സര്‍ഗാത്മക രചനകളും ഉള്‍പ്പെടുത്തിയിരുന്നു.  രാഷ്ട്രത്തിന്‍റെ വികസന പൂര്‍ണ്ണമായ നടത്തിപ്പിന് എന്‍സിസി കേഡറ്റുകളുടെ പങ്ക് വളരെ വലുതാണെന്നും രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഒരു എന്‍സിസി കേഡറ്റിന്‍റെ പ്രാധാന്യമെന്തെന്നും തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ Lt col ശിവദാസന്‍ വിവരിക്കുകയുണ്ടായി. ഫാറൂഖ്  കോളേജ് എന്‍സിസി മുന്‍ ANO യൂസഫലി, ബോയ്സ് വിങ്ങ് SUO ശ്രീജിത്ത് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഫാറൂഖ് കോളേജ് ആര്‍മി ബോയ്സ് വിങ്ങ് ANO ക്യാപ്റ്റന്‍ ഡോ. അബ്ദുല്‍ അസീസ് സ്വാഗത പ്രസംഗം നിര്‍വഹിച്ചു. എന്‍സിസി ഗേള്‍സ് വിങ്ങ് കെയര്‍ ടേക്കര്‍ ഹഷ്മിന ഹബീബ് നന്ദി പ്രകാശിപ്പിച്ചു. വാരാഘോഷ പരിപാടികളുടെ ഭാഗമായി ആര്‍മി ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യാ ക്വിസ്, ടാലന്‍റ് ഡേ ഇന്ത്യയുടെ സാസ്കാരിക പാരമ്പര്യത്തെ ആസ്പദമാക്കിയുള്ള പ്രസംഗം, യൂണിറ്റി റണ്‍, എക്സ് കേഡറ്റുകളുടെ സംഗമം എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.