News

Mr Abdul Majeed P (Administrative Assistant) Retires Today after 35 Years of Service at Farook College

ഫാറൂഖ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.അബ്ദുൽ മജീദ് ഇന്ന് (30-04-2018) സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. സംസ്ഥാനത്ത് എയ്ഡസ് കോളേജുകളിൽ ഒരു അനദ്ധ്യാപക ജീവനക്കാരന് പ്രമോഷൻ മുഖേന എത്താൻ പറ്റുന്നതിൽ ഏറ്റവും ഉയർന്ന പദവിയായ  അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എന്ന ഉയർന്ന സ്ഥാനം അലങ്കരിച്ചാണ്  ശ്രീ. മജീദ് വിജ്ഞാനത്തിന്റെ പൂന്തോട്ടമായ ഫാറൂഖാബാദിസ്റ്റെ പടികളിറങ്ങുന്നത്.  ഏറ്റവും  പ്രയാസകരമെന്ന് പറയട്ടെ ഈ തസ്തികയും ഒപ്പം ഒരു ജൂനിയർ സൂപ്രണ്ട് തസ്തികയും ഇതോടെ ഇന്ന് ഇല്ലാതാവുകയാണ്.  പുതിയ പാറ്റേൺ അനുസരിച്ച് ഈ തസ്തിക തന്നെ ഇല്ലാതായതാണ് ഇതിന് നിമിത്തമായത്.  കോളേജിനെ ഉന്നതിയിൽ എത്തിക്കുന്നതിൽ ശ്രീ. മജീദ് തന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്.  എയ്ഡഡ് കോളേജിലെ കാലാകാലങ്ങളിൽ സ്റ്റാഫ് പാറ്റേൺ കരട് തയ്യാറാക്കുന്നത് ഉൾപ്പെടെ അനദ്ധ്യാപകരുടെ വിവിധ പ്രശ്നങ്ങളിൽ മജീദ് നിർണ്ണായകമായ ഇടപെടൽ നടത്തിയിട്ടുണ്ട്.  ഒരു പുരുഷായുസ്സിന്റ് നിർണ്ണായകമായ 35 വർഷമാണ് അദ്ധേഹം എട്ട് പ്രിൻസിപ്പാൾ മാരുടെ കീഴിൽ വിവിധ സിറ്റുകൾ കൈകാര്യം ചെയ്തത്. ഇതിൽ പകുതിയിലേറെ വർഷം സൂപ്പർവൈസറി തസ്തികയിലും. അദ്ധേഹത്തിന്റെ കൃത്യനിഷ്ഠതയും കണിശതയും എടുത്ത് പറയേണ്ടതാണ്. ജീവനക്കാർക്കിടയിൽ ഉണ്ടാവുന്ന ചെറിയ അഭിപ്രായ വ്യത്യാസവും അസ്വാരസ്യവും പരിഹരിച്ച് ഒരുമിച്ച് കൊണ്ട് പോവാൻ സാധിച്ചു എന്നത്  നിസാരമല്ല.  സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളുടെ സൂപ്രണ്ട് മാരുടെ കൂട്ടായ്മയായ സൂപ്രണ്ട്സ് കൗൺസിൽ പ്രഥമ അദ്ധ്യക്ഷനുമാണ് അദ്ധേഹം. ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇത്തവണ പരിശുന്ധ ഹജജ് കർമ്മത്തിന് പോവാൻ തയ്യാറെടുത്തിരിക്കുകയും ചെയ്ത ശ്രീ പി.അബ്ദുൽ മജീദിന് (9446886163)എല്ലാ വിധ ആശംസകളും നേരുന്നു.

കെ.പി.നജീബ്
ഫാറൂഖ് കോളേജ്