അറബിക് & ഇസ്ലാമിക് ഹിസ്റ്ററി അസോസിയേഷൻ 2018 - 19 പ്രവർത്തനോത്ഘാടനം ഫൈസൽ എളേറ്റിൽ നിർവ്വഹിച്ചു. രാഷ്ട്രപതി അവാർഡ് നേടുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അറബിവിഭാഗം മേധാവി ഡോ. അലി നൗഫലിന് അറബി വിഭാഗത്തിന്റെ ഉപഹാരം ഡോ. കെ.എം നസീർ സമ്മാനിച്ചു. കെ.എസ്.ആർ.ടി.സിക്ക് ഫറോക്ക് ചുങ്കത്ത് സ്റ്റോപ്പ് അനുവദിക്കാൻ പരിശ്രമിച്ച അബ്ദുല്ലക്കുള്ള പ്രത്യേക ഉപഹാരം ഫൈസൽ എളേറ്റിൽ നൽകി. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും പഠനേതരമേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ചവരേയും അറബിക് & ഇസ്ലാമിക് ഹിസ്റ്ററി അസോസിയേഷൻ ആദരിച്ചു. ഡോ. അലി നൗഫൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. മൈമൂനത്ത്, ഡോ. യു .പി മുഹമ്മദ് ആബിദ്, ഡോ. അബ്ബാസ്, ഡോ. ഷബീബ്, രാജാ ഹമീദ്, ഫാസിൽ, നാജി, അബ്ദുല്ല സംസാരിച്ചു.