News

Mr P. Kunhioyi Takes Charge as Superintend of Farook College

Mr P. Kunhioyi Takes Charge as Superintend of Farook College 1 May 2018മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും തുടർന്ന് പതിറ്റാണ്ടുകളുടെ പ്രവർത്തന മികവുകൊണ്ട് രാജ്യത്തെ ഉന്നത കലാലയമായി ഉയരുകയും ചെയ്ത ഫാറൂഖ് കോളേജിലെ ആറാമത്തെ സൂപ്രണ്ടായി പ്രിയപ്പെട്ട പി. കുഞ്ഞിമോയി ചുമതലയേറ്റു. 30.04.2018 ന്  അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പി.അബ്ദുൽ മജീദ് വിരമിച്ച ഒഴിവിലേക്കാണ് കുഞ്ഞിമോയി നിയമിതനായത്. കോളേജിലെ ആദ്യ ബാച്ചിലെ ബി.എ വിദ്യാർത്ഥിയും നിലമ്പൂർ സ്വദേശിയും പിന്നീട് ഫാറൂഖ് കോളേജിന് സമീപം സ്ഥിരതാമസമാക്കുകയും ചെയ്ത മമ്മദ് സാഹിബായിരുന്ന ആദ്യത്തെ സാരഥി. പിന്നീട് യൂനിവേഴ്സിറ്റിക്ക് സമീപം താമസിച്ചിരുന്ന ഗോവിന്ദൻ കുട്ടി നായരും മൂന്നാമതായി തിരൂർ വൈലത്തൂർ സ്വദേശി ടി മമ്മിക്കുട്ടിയും തുടർന്ന് ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സ്വദേശി കെ.കുഞ്ഞാലിക്കും  ശേഷമാണ് ഫറോക്ക് ചന്ത സ്വദേശി  പി.അബ്ദുൽ മജീദ് ചാർജ് എടുത്തത്.  എ.എ. എന്ന തസ്തിക ഇല്ലാതായതോടെ സീനിയർ സൂപ്രണ്ട് എന്ന തസ്തികയിലേക്കാണ് കുഞ്ഞിമോയിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. മഹത്തായ ഈ സ്ഥാപനത്തിന്റെ അഭിവൃന്ധിക്ക് നല്ല നിലയിൽ പ്രവർത്തിക്കാനും ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കാരും നാഥൻ തുണക്കട്ടെ.

കെ. പി. നജീബ്

ഫാറൂഖ് കോളേജ്