News

Mrs Laila Saqer Kuwait, A Good Well Wisher and Supporter of Farook College Passed Away

ലൈലാ സാക്കർ ഓർമയായി
 
Mrs Laila Saqer passed away in Kuwait yesterday. She was a supporter of the college in all respects. She supported the renovation of the Yusuf Al Saqer Auditorium which was previously constructed by her loving father. She also sponsored the construction of the gallery cum pavilion of the college stadium. She was continuously transferring a good amount monthly to edusupport scheme of the college . May Almighty bless her in the life here after.
 

 


Laila Saqar @ Farook College (1)ഓരോ ഫാറൂഖിയന്റെയും ജീവിതയാത്രയിൽ നിറമുള്ള ഓർമകൾ സമ്മാനിച്ച ഇടമാണ് യൂസുഫ് അൽ സക്കർ ഓഡിറ്റോറിയം. സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മണ്ഡങ്ങളിൽ തിളങ്ങി നിൽക്കുന്ന എണ്ണം പറഞ്ഞ ഫാറൂഖിയൻസിന്റെ തട്ടകം, ആ തട്ടകത്തെ ഫാറൂഖാബാദിന് സമ്മാനിച്ച ഉദാരമതിയായ വിജ്ഞാന പ്രിയന്റെ പേരാണ് കുവൈത്ത് സ്വദേശിയായ യൂസുഫ് അൽ സക്കർ. പിന്നാക്കം നിന്ന ഒരു പ്രദേശത്തിന്റെ തന്നെ സാമൂഹിക പുരോഗതിൽ സമാനതകളില്ലാത്ത ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാറൂഖാബാദിന്റെ ആവശ്യം തിരിച്ചറിഞ്ഞ യൂസുഫ് അൽ സക്കർ കലാലയം ആശിച്ചത് തന്നെ നൽകിയാണ് ഫാറൂബാദിനോടുള്ള പ്രണയം കാണിച്ചത്. മികച്ച രീതിയിലുള്ള ഒരു ഓഡിറ്റോറിയം. യൂസുഫ് അൽ സക്കറിനോടുള്ള ബഹുമാനാർത്ഥം പുതിയ ഓഡിറ്റോറിയത്തിന് അദ്ധേഹത്തിന്റെ നാമകരണം നൽകി കോളേജ് അധികാരികൾ  അദ്ധേഹത്തോടുള്ള ഇഷ്ടം ഏറെ പ്രകടമാക്കി. പിന്നീട് ഇങ്ങോട്ട് യൂസുഫ് അൽ സക്കർ എന്ന നാമം അറിഞ്ഞും അറിയാതെയും ഒരോ ഫാറൂഖിയന്റെയും ഭാഗമായി മാറുകയായിരുന്നു. യൂസുഫ് അൽ സക്കർ ഓർമയായി. എന്നാൽ യൂസുഫ് അൽ സക്കറിന്റെ നാമം ഫാറൂഖാബാദിന്റെ മണ്ണിൽ ഇടതടവില്ലാതെ കേട്ടുകൊണ്ടിരുന്നു.

Laila Saqar @ Farook College (2)ഉദാരമതിയായ പിതാവിൽ നിന്നും ഒട്ടും വിഭിന്നയായിരുന്നില്ല പുന്നാര മകളും, ലൈലാ സാഗറും,പിതാവിന്റെ മരണശേഷം തന്റെ പിതാവ് ഏറെ സ്നേഹിച്ചിരുന്ന ഫാറൂഖാബാദിന്റെ ഒരോ ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കാൻ മകളും താൽപര്യം കാണിച്ചു. നിരവധി കായിക താരങ്ങളെ മലയാളീ കൈരളിക്ക് സംഭാവന ചെയ്ത ഫാറൂഖാബാദിന്റെ കളിതട്ട് കോളേജ് ഗ്രൗണ്ട്, -  2018 സന്തോഷ് ട്രോഫിയിൽ കേരളാ ടീം മുത്തമിടുമ്പോൾ കളി കളത്തിലെ പുലി കുട്ടികളായി രണ്ട് ഫാറൂഖിയൻസ് ഉണ്ടായിരുന്നു എന്നത് (പ്രിയപെട്ട ചെറിയാപ്പുവും, അനുരാഗും) ഫാറൂഖാബാദിന്റെ കായിക മികവിനെ ഒന്നുകൂടി മികവുള്ളതാക്കുന്നു.- കോളേജ് ഗ്രൗണ്ടിന് അത്യാവശ്യമായിരുന്ന ഗാലറിയും പവലിയനും സമ്മാനിച്ചുകൊണ്ട് ലൈലാ സാഗർ ഫാറൂഖാബാദിനോടുള്ള ഇഷ്ടം കാണിച്ചു. പിന്നീട് തന്റെ പിതാവ് പണി തീർത്ത പിതാവിന്റെ നാമധേയത്തിലുള്ള ഒസിറ്റോറിയം അതിന്റെ നിർമാണ ചാരുതയും പഴമയും ചോർന്നു പോവാതെ പുതുക്കി പണിത് തന്റെ പിതാവിനോടുള്ള സ്നേഹവും കോളേജിനോടുള്ള ഇഷ്ടവും ഒന്നു കൂടി കാണിച്ചു.

 

ഈ രണ്ട് പദ്ധതികളുടെയും ഉദ്ഘാടന കർമത്തിന് മഹതിയുടെ സാന്നിധ്യവും സംസാരവും വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് വിദ്യാർത്ഥിനികൾക്ക് വലിയ ആവേശമാണ് നൽകിയത്. മാത്രവുമല്ല സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സഹായ പദ്ധതിയായ എഡ്യൂസപ്പോർട്ട് എന്ന കാരുണ്യ പദ്ധതിയിലേക്ക് എല്ലാ മാസങ്ങളിലും മഹതിയുടെ നല്ലൊരു വിഹിതം ഉണ്ട് എന്നത് ഫാറൂഖാബാദും അവിടുത്തെ വിദ്യാർത്ഥികളും ലൈലാ സാഗറിന്റെ ജീവതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു എന്നതിന്റെ ഉദാഹരണങ്ങളായി കാണാൻ സാധിക്കും. മരണം, അനിവാര്യതക്കു മുൻപിലുള്ള കീഴടങ്ങൽ, എങ്കിലും ഈ വിടവാങ്ങൽ ഫാറൂഖാബാദിനും ഫാറൂഖിയൻസിനും വലിയ സങ്കടങ്ങൾ ഉണ്ടാക്കിയിരിക്കുന്നു എന്ന് പറയാതെ വയ്യ. അവരുടെ സങ്കടത്തോട് ഒപ്പം ചേരുന്നു. മഹതിയുടെ പരലോക മോക്ഷത്തിനായ് പ്രാർത്തിക്കുന്നു.

ഡോ.ഇ.കെ.സാജിദ്