News

Department of Multimedia Organize Likha – Film Festival and Binale

Multimedia Department Department Organize Likha - Film Festival and Binale Feb 2018ഫാറൂഖ് കോളേജ് മൾട്ടിമീഡിയ ഡിപ്പാർട്ട്മെഡിന്റെ ഫെസ്റ്റിവൽ ഡി ലിഖയ്ക്ക് തുടക്കമായി.രണ്ടു ദിവസങ്ങളിലായി നടത്തുന്ന ഫിലിം ഫെസ്റ്റിവലിന്റെയും ആർട്ട് ബിനാലെയുടെയും ഉദ്ഘാടനം ഫാറൂഖ്കോളേജ് പ്രിന്മ‍സിപ്പല്‍ ഇന്‍ചാര്‍ജും   മലയാള വിഭാഗം മേധാവിയുമായ ഡോ.കെ.എം നസീർ നിർവഹിച്ചു. പ്രശസ്ത സംവിധായകൻ പ്രതാപ് ജോസഫ് മുഖ്യാതിഥിയാ യി. കീറിമുറിക്കലുകൾ ഇല്ലാത്ത സ്വതന്ത്രമായ ആവിഷ്കാരമാണ് സിനിമയ്ക്ക് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൾട്ടിമീഡിയ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.വി.കബീർ,ജേണലിസം ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.ലക്ഷ്മി പ്രദീപ്, അധ്യാപകരായ ടി.പി മുസമ്മിൽ, അരുൺ വി.കൃഷ്ണ, പി.സ് വിമൽ, ജിൻഷ മാണിയേരി, വിദ്യാര്‍ത്ഥി പ്രതിനിധി ഫയാസ് അല്‍ത്താഫ് എന്നിവർ സംസാരിച്ചു.

പോരാട്ടം എന്ന വിഷയം പ്രമേയമാക്കി നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ ആദ്യ ദിനം വിവിധ ഭാഷകളിലായി ആറോളം സിനിമകൾ പ്രദർശിപ്പിച്ചു. ആവിഷ്കാര വൈവിധ്യം കൊണ്ടും അവതരണ ശൈലി കൊണ്ടും ആർട്ട് ബിനാലെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.പ്രദർശനം നാളെ വൈകീട്ട് 5 മണിയോടെ അവസാനിക്കും.