News

Multimedia Students’ Association Organizes Bi – Monthly Film Screening Sessions – Inauguration on 4th October 2019

 
 
മള്‍ട്ടിമീഡിയ വിഭാഗം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആരംഭിക്കുന്ന ബൈ-മന്തിലി ഫിലിം സ്‌ക്രീനിംങ് പരിപാടിയുടെ ഉദ്ഘാടനം നാളെ യുവ എഴുത്തുകാരനും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ മുഹമ്മദ് ഷഫീഖ് നിര്‍വ്വഹിക്കും. ആക്ഷന്‍ ഹീറോ ബിജു, നോണ്‍സന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥ-സംഭാഷണ രചയിതാവ്, 1983 എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഷഫീഖ്. ബാലകൃഷ്ണന്‍ മാങ്ങാട് കഥാപുരസ്‌കാരം(2006), ഗ്രീന്‍ ബുക്‌സ് നോവല്‍ പുരസ്‌കാരം(2010) തുടങ്ങിയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 
 
മാര്‍ക്കോ മറ്റരാസി സിനദയിന്‍ സിദാനോട് പറഞ്ഞത് (കഥാസമാഹാരം), കടവത്തൂര്‍ കനവുകള്‍ (നോവല്‍), എനിക്ക് ചേതന്‍ ഭഗത് ആവണം (നോവല്‍), എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ (കഥാസമാഹാരം) എന്നിവയാണ് ഷഫീഖിന്റെ മറ്റു കൃതികള്‍. ഉദ്ഘാടനശേഷം 'കഥ, തിരക്കഥ, സംഭാഷണം' എന്ന വിഷയത്തില്‍ ഷഫീഖ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. 
 
എല്ലാമാസവും കലാമൂല്യമുള്ള രണ്ടു ചിത്രങ്ങള്‍ വീതം വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. ഒന്നിടവിട്ട ആഴ്ചകളില്‍ വൈകീട്ട് മൂന്നു മണിക്കു ശേഷം പീ.ജി. സെമിനാര്‍ ഹാളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. 
 
ഉദ്ഘാടന ദിനത്തില്‍ ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രം യൂ.ജി സെമിനാര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. പരിപാടി ഉച്ചക്ക് ശേഷം രണ്ടുമണിക്ക് യൂ.ജി. സെമിനാര്‍ ഹാളില്‍. എല്ലാവര്‍ക്കും സ്വാഗതം.