News

Murshid (BVoc S1 Student) Expires

 Murshid (BVoc S1 Student)കളിച്ചു കൊണ്ടിരിക്കെ ചെറിയ കുട്ടികളുടെ പക്കൽ നിന്നും   പുഴയിൽ വീണ പന്തെടുക്കാൻ സഹായിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരുവൻ തിരുത്തി മഠത്തിൽപ്പാടം വേട്ടുവൻ തൊടി അബ്ദുൾ ഗഫൂറിൻ്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.  കുട്ടികൾ പന്ത് കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീഴുകയും ഇത് കണ്ട മുർഷിദ്  പുഴയിൽ നിന്ന് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു. ഓടി കൂടിയ നാട്ടുക്കാരും പോലീസും മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നി ശമന സേന അംഗങ്ങളും തിരച്ചിൽ നടത്തിയെങ്കിലും രാത്രി എട്ടുമണിയോടെ   മൃതദേഹം കണ്ടെത്തി.
ഫാറൂഖ് കോളേജ് ബി. വോക് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് മുർഷിദ്.
 
മാതാവ്: സലീന
സഹോദരങ്ങൾ: മുബഷിർ ,അബ്ദുൾ ഫത്താഹ്, നബ്ഹാൻ, മുഫീദ.