News

Myristica Season 2: Online Registration Started for Various Events for UG/PG/+2 Students

സംസ്ഥാനതല പാരിസ്ഥിതികമേളയുടെ ഭാഗമായി മത്സരങ്ങള്‍

ഫാറൂഖ് കോളേജ് സസ്യശാസ്ത്രവിഭാഗവും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പാരിസ്ഥിതികമേള മിരിസ്റ്റിക്കയുടെ രണ്ടാം പതിപ്പ് ജനുവരി 30, 31 തിയ്യതികളിലായി ഫാറൂഖ് കോളേജ് ക്യാമ്പസില്‍ നടക്കും. ക്വിസ് മത്സരങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, ചലച്ചിത്രപ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. അന്താരാഷ്ട്ര ജൈവവൈവിധ്യദശകമാണ് പരിപാടിയുടെ മുഖ്യചര്‍ച്ചാവിഷയം.

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളിലേയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. യുജി, പിജി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ജൈവവൈവിധ്യക്വിസ്, സ്പോട്ട് ഫോട്ടോഗ്രാഫി, സംവാദമത്സരങ്ങളും ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൈവവൈവിധ്യക്വിസ് മത്സരവുമാണ് മേളയില്‍ നടക്കുക. മേളയില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന കലാലയത്തിന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ ജോണ്‍സി ജേക്കബിന്റെ സ്മരണാര്‍ത്ഥം അവാര്‍ഡ് സമ്മാനിക്കും. 30,000 രൂപയുടെ ക്യാഷ് പ്രൈസും സാക്ഷ്യപത്രങ്ങളും വിജയികള്‍ക്ക് നല്‍കുന്നു. രജിസ്ട്രേഷന് www.myristicafarookcollege.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9387350743

Related News:-

  1. Myristica Season 2: Prof Shobhindran (Renowned Environmentalist) Releases the Logo on 22 Nov 2017