News

Najeeb, Former Secretary, Department of Sociology Association Selected for Presenting his Research Topic at St John’s College, University of Oxford

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ നജീബ്‌ തേറ്റമല ലോക പ്രശസ്തമായ 'ഓക്‌സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റിയിൽ' തന്റെ ഗവേഷണ പ്രബന്ധം Najeeb Alumni  Department of Sociologyഅവതരിപ്പിക്കാനായി പോവാൻ തയാറെടുക്കുകയാണ്. വയനാട്ടിലെ, പ്രത്യേകിച്ചും വടക്കേ വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ കുറിച്ചാണു പ്രബന്ധം അവതരിപ്പിക്കുന്നത്.വയനാട്ടിൽ ചരിത്രപരമായി ബ്രിട്ടീഷുകാരുടെ കാലഘട്ടം മുതൽ തോട്ടം തൊഴിലാളികൾ നേരിടേണ്ടി വന്ന അടിച്ചമർത്തലിന്റെയും, മറ്റു ചൂഷണങ്ങളുടെയും വിവരങ്ങളെല്ലാം തന്നെ ബ്രീട്ടീഷുകാരുടെ മുൻപിൽ തന്നെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്‌ എന്നതും പ്രധാനമാണ്. തേറ്റമല ഗവ: ഹൈസ്കൂൾ, വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഫറൂഖ്‌ കോളജിൽ നിന്ന് ഡിഗ്രിയും കരസ്ഥമാക്കി. അതിനു ശേഷം ജെ.എൻ.യുവിൽ ബിരുദാനന്തര ബിരുദവും എം ഫിലും കരസ്ഥമാക്കിയ നജീബ് ഇപ്പോൾ JNU വിൽ തന്നെ Ph.D ചെയ്യുകയാണ്.
ഇന്ത്യയിൽ നിന്ന് ആകെ രണ്ടു പേർക്ക്‌ മാത്രമേ ഓക്‌സ്‌ഫോഡ്‌ സർവകലാശാലയിലെ പ്രശസ്തമായ സെന്റ്‌ ജോൺസ്‌ കോളേജിൽ ഈ വർഷം പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചത്‌.


നജീബ് ഈ കോളേജിലെ2010 - 13 ബാച്ച് BA സോഷ്യോളജി വിദ്യാത്ഥിയും 2011ൽ അസോസിയേഷൻ സെക്രട്ടറിയുമാണ്.