News

NCC National Integration Camp II – Kamal Varadur, Eminent Sports Journalist Uncovers the Meticulous Aspects on the Role of Media in the Integration of India

NCC - National Integration Camp - Dec 2017 - Kamal Varadurമാധ്യമ ജീവിതത്തിനിടയില്‍ തന്നെ ഏറെ ആകര്‍ഷിച്ച വ്യക്തിത്വം മെസ്സിയാണെന്നും തന്‍റേതായ മേഖലയില്‍ ഉയരങ്ങള്‍ താണ്ടുമ്പോയും വിനയവും സ്നേഹവും കൈവിടാത്ത വ്യക്തിത്വമാണദ്ദേഹമെന്നും കമാല്‍ വരദൂര്‍. മെസ്സിയുടെ വ്യക്തിത്വവും പ്രതിഭയും സച്ചിനെ അനുസ്മരിപ്പിക്കും വിധമാണെന്നും, ഏറ്റവും വലിയ വിജയ രഹസ്യം ആത്മവിശ്വാസമാണെന്നും പരാജയങ്ങളില്‍ പതറാതെ മുന്നേറിയവരാണ് ചരിത്രം മാറ്റിക്കുറിച്ചിട്ടുള്ളതെന്നും ആദ്ദേഹമഭിപ്രായപ്പെട്ടു.

 

NCC - National Integration Camp - Dec 2017 - Kamal Varadur - Press Newsഎന്‍.സി.സി. ദേശീയോദ്ഗ്രഥന ക്യാമ്പിന്‍റെ ഭാഗമായി കേഡറ്റുകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലഫ്റ്റണന്‍റ് അബ്ദുല്‍ റഷീദ് പരിപാടിക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിന്‍റെ ഭാഗമായി കേഡറ്റുകള്‍ ബാണാസുര സാഗര്‍ ഡാം, നീലിമല വ്യൂ പോയിന്‍റ്, പൂക്കോട് തടാകം പേപ്പൂര്‍ പോര്‍ട്ട്, കാപ്പാട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് രാത്രി ജൂനിയര്‍ സൂപ്രണ്ട് എന്‍.ഹരിദാസന്‍റെ റിട്ടേയര്‍മെന്‍റ് പ്രോഗ്രാം നടന്നു. കാലിക്കറ്റ് യൂണിവേയ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ: പി. വിജയരാഗവന്‍ ഹരിദാസനെ പൊന്നാടയിട്ടാദരിച്ചു. തുടര്‍ന്ന് ഫാറൂഖ് കോളേജ് മ്യൂസിക്ക് ഗ്രൂപ്പിന്‍റെ സംഗീത വിരുന്നും അരങ്ങേറി